കോവിഡിന്റെ ആശങ്കകൾ ഇവിടെ ഇങ്ങു അബുദാബിയിൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ കൂടുതലും ഉണ്ട്.എങ്കിലും അബുദാബി എമറേറ്റിലേയ്ക്കുള്ള യാത്രാ നിയന്ത്രണം ഇപ്പോഴുമുണ്ട് . മറ്റു എമറേറ്റുകളിൽ നിന്നും ഇങ്ങോട്ടു വരണമെങ്കിൽ 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിസൾട്ട് കാണിക്കണം.അബുദാബിയിലുള്ളവർക്കു പുറത്തേക്കു പോകണമെങ്കിൽ ഇവിടെ ടെസ്റ്റ് ചെയ്തു റിസൾട്ട് വന്ന ശേഷമുള്ള 48 മണിക്കൂറിനുള്ളിൽ പോയി മടങ്ങിവരാം.പൊതുവെയുള്ള മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ അതുപോലെ തുടരുന്നുണ്ട്.
എവിടെയെങ്കിലും പുറത്തുപോയാലോ എന്ന് ജിതിൻ കുറച്ചു ദിവസമായി പറയുന്നുണ്ട്. അല്ലെങ്കിലും എത്ര മാസമായി ഒന്ന് പുറത്തു പോയിട്ട് ? ജോലിസ്ഥലമായ ആശുപത്രി , പിന്നെ ...റൂം അതല്ലാതെ വേറെ ഒരു ലോകമില്ല.വല്ലപ്പോഴും അടുക്കള സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോകുന്നത് ഒഴിച്ച്.ജിതിൻ പുതിയ ക്യാമറയൊക്കെ വാങ്ങിയിട്ട് ബാഗിൽ തന്നെ ഇരിപ്പാണ്, അതിനെയും ഒന്ന് പുറം ലോകം കാണിക്കണം.അതാണ് പ്രധാന ഉദ്ദേശം ..
വെള്ളിയാഴ്ച ഉച്ചയൂണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ ദാ വരുന്നു, ജിതിൻ .. ക്യാമറയും എടുത്തു റെഡിയായി!
" വാ .. പോകാം .."" എങ്ങോട്ട് ? "
"ഖുദ്ര ലേയ്ക്ക് ക്ലോസ്ഡ് ആണ് , ലവ് ലേയ്ക്ക് ഓപ്പൺ ആണെന്ന് ആരൊക്കെയോ ഗൂഗിൾ മാപ്പിൽ കമന്റ് ഇട്ടിട്ടുണ്ട്”
"ദുബായിയോ ? റിസ്ക് അല്ലെ ? എന്റെ ടെസ്റ്റ് റിസൾട്ട് ബുധനാഴ്ച രാത്രിയാണ് വന്നേ ..രാത്രി 9.54നു മുമ്പ് വരാൻ പറ്റിയില്ലെങ്കിൽ അവിടെ പെട്ട് പോകും .."
" റിസൾട്ട് വന്ന് 48 മണിക്കൂർ വരെ സമയമുണ്ട് "
അബുദാബി മീഡിയ ഓഫീസിന്റെ വാർത്താക്കുറിപ്പ് ജിതിൻ കാണിച്ചു തന്നു. എന്തായാലും പോയി നോക്കാം , പെട്ടന്നു തന്നെ മാസ്കും , ഗ്ലൗവ്സും , സാനിറ്റൈസറും എല്ലാം എടുത്തു റെഡിയായി,കൂടെ എന്റെ ക്യമറയും.പുറം ലോകം കണ്ടിട്ട് എത്രയായി ? കോവിഡിനെ പേടിച്ചു എത്ര കാലം ഇങ്ങനെ ഇരിക്കും ? മാസ്ക് വെച്ചാണെങ്കിലും ശുദ്ധ വായു കുറച്ചു ശ്വസിക്കാം , മനസ്സ് ഒന്ന് തണുക്കും.പോകാൻ തീരുമാനിക്കാൻ അതൊന്നു മാത്രമായിരുന്നു കാരണം.
അങ്ങനെ ഞങ്ങൾ യാത്ര ആരംഭിച്ചു . ഞങ്ങൾ എന്ന് പറഞ്ഞാൽ ജിതിനും ഞാനും പിന്നെ സംഗീതും .ഒരു കാറിൽ മൂന്ന് പേർക്ക് മാത്രമേ പോകാൻ പറ്റൂ.ഞങ്ങൾ മൂന്നു പേരും ഇറങ്ങിയപ്പോൾ വീണ്ടും ഷോർട്ട് ഫിലിം വല്ലതും പിടിക്കാനാണോ ഉദ്ദേശം എന്ന് ചിലർ സംശയം ചോദിച്ചു .
" ഹാ , സമയമുണ്ടെങ്കിൽ പിടിക്കാം .. എന്താ അല്ലെ ?"
സാരഥി ജിതിൻ,സഞ്ചാരികളുടെ ഉറ്റമിത്രം ഗൂഗിൾ മാപ്പിനെയൊക്കെ സെറ്റ് ആക്കി ഡ്രൈവിംഗ് തുടങ്ങി.ഒന്നര മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തു എത്തിക്കും എന്ന് പറഞ്ഞുള്ള ഒരു വഴി .അൽ ബാഹിയയില്നിന്നും ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിലൂടെ അൽ സംഹ - ഗാംദൗത് അടുത്തുകൂടെയുള്ള ഒരു വഴി.ഇടയ്ക്കു ഖലീഫ ഇൻഡസ്ട്രിയൽ സിറ്റി പെട്രോൾ സ്റ്റേഷനിൽ നിർത്തി ഇന്ധനം നിറച്ചു. ഒപ്പം ഞങ്ങൾക്കുള്ള ഇന്ധനങ്ങളായ ഒരു കുപ്പി വെള്ളം ,കുറച്ചു ജ്യൂസ് , പിന്നെ കൊറിക്കാൻ നട്സും.ലവ് ലെയ്ക്കിനുള്ളിൽ ഷോപ്പുകൾ ഒന്നും ഇല്ല.
"അപ്പോൾ , ഇവര് നമ്മുടെ നാട്ടിലെ ഫോറെസ്റ് കണ്ടാൽ എന്ത് പറയും ?"എന്ന് ജിതിൻ.
പുച്ഛിച്ചതിനു ഫലമുണ്ടായി,അടുത്ത റൌണ്ട് എബൌട്ട് പൂട്ടിയിരിക്കുന്നു !
ദുബായിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്.നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് ചിലപ്പോൾ ഒരു വഴി മാത്രമേ തുറന്നിട്ടുണ്ടാകൂ.
"മാപ്പ് ചതിച്ചാശാനേ ...""ഫോറസ്റ്റിനെ "പ്രദിക്ഷണം വെച്ച് വീണ്ടും ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിലേക്ക്.
"ഹും ..ഈ ഫോറസ്റ്റിനു നമ്മളെ കാണണം എന്നുള്ള യോഗം കാണും .."
ആ വഴിയിലൊന്നും ഒരു പൂച്ച കുഞ്ഞു പോലുമില്ല .
ദൂരെ മരുഭൂമിക്കുള്ളിൽ ചെറിയ ചെറിയ കൂരകൾ ഉണ്ട് ,ഇടയ്ക്കു ചില ആട്ടിൻ ഫാമുകളും .
"ഏസി പോലും ഇല്ലാതെ കുറെ പേർ ഇവിടെ താമസിക്കുന്നുണ്ടാകും ,അവരാണ് ശരിക്കും പ്രവാസികൾ .."
ജിതിൻ ഫിലോസഫിക്കാരനായി .
"അതെ ,അതാണ് ആട് ജീവിതങ്ങൾ..."
"ആദ്യമേ മടക്കം ആണ് ,ഇനി അവിടെ ചെല്ലുമ്പോൾ ലവ് ലെയ്ക്കും ക്ലോസ് ആണേൽ ...."
"അങ്ങനെയാണേൽ ഗൂഗിൾ മാപ്പിൽ "ഓപ്പൺ ആണ് "എന്ന് എഴുതിയവനെ അതിന്റെ താഴെ പച്ച തെറി വിളിക്കാം .."
രണ്ടും കല്പിച്ചു വണ്ടി നേരായ വഴിയിലൂടെ ദുബായിലേക്ക് .
സാധാരണ വെള്ളിയാഴ്ചകളിൽ തിരക്കുണ്ടാവാറുള്ള എക്സ്പ്രസ് വേ കാലി..വണ്ടികൾ തീരെ കുറവ് .പോലീസ് ചെക്കിങിന് റെഡിയാവാൻ വേണ്ടി ,കോവിഡ് റിസൾട്ട് ഉള്ള "അൽ ഹൊസ്ൻ "ആപ് ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു.അഥവാ എന്റെ മൊബൈൽ "ഓഫ് "ആയിപ്പോയാൽ ഒരു രക്ഷയ്ക്ക് "റിസൾട്ട് സ്ക്രീൻ ഷോട്ട് "ജിതിന്റെ മൊബൈലിലേക്ക് അയച്ചും വെച്ചു .
ഭാഗ്യത്തിന് ബോർഡറിൽ, അങ്ങൊട്ടു പൊകുമ്പോൾ ചെക്കിങ് ഇല്ല .ഇങ്ങൊട്ടുള്ള വാഹനങ്ങൾ ഇടതു ഭാഗത്ത് അബുദാബി പോലീസ് പരിശോധിക്കുന്നുണ്ട്.
"ഹാവൂ ,സമാധാനമായി ..ഇനി രാത്രി 9.54നു മുമ്പ് ഈ ബോർഡറിൽ തിരിച്ചെത്തിയില്ലെങ്കിൽ ,കോവിഡ് ടെസ്റ്റും ചെയ്തു,ദുബായിൽ ഹോട്ടൽ റൂം എടുത്തു ,റിസൾട്ട് വരുന്ന വരെ അവിടെ കൂടാം."
"പക്ഷെ ഫ്രീ ആയിട്ടു എവിടേലും ടെസ്റ്റ് ചെയ്യാൻ പറ്റുമോ ?"
"നമ്മുടെ ബയോമെഡിക്കൽ സഹോദരങ്ങൾ ആരേലും കാണില്ലേ ..സഹായിക്കാൻ ."
ആ ആത്മ വിശ്വാസത്തിൽ നമ്മൾ ദുബായിൽ കാലുകുത്തി.അല്ല ടയറു കുത്തി! ☺️
എക്സിറ് 35 എടുത്തു നേരെ ഖുദ്റയിലേക്ക്.റോഡിൻറെ ഇടതു വശത്തു കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന സൈക്ലിംഗ് ട്രാക്ക് കാണാം.ഇടയ്ക്കു ചിലർ സൈക്കിളിൽ പായുന്നുണ്ട് .ഏകദേശം 20 കിലോമീറ്ററുകൾ കഴിഞ്ഞു ഒരു "കുതിര റൗണ്ട് എബൌട്ട് "ൽ എത്തി.വലതു വശത്തു ഒരു "ലാസ്റ്റ് എക്സിറ്" (സ്ട്രീറ്റ് ഫുഡ് കോർട്ട് )കാണാം,കൂടെ സൈക്ലിസ്റ്റുകൾക്കായ് സൈക്കിൾ റിപ്പയർ ഷോപ്പും .ജിതിന് "ശങ്ക "തീർക്കണം.നേരെ എക്സിറ്റിൽ വണ്ടി പാർക്ക് ചെയ്തു.ശങ്ക തീർത്തു ചുറ്റും ഒന്നു നടന്നു കണ്ടു. സംഗീത് കാറിൽ നിന്നു ചെയ്തതിന്റെ തുടർച്ചയായ് മൊബൈലിൽ കുറച്ചു വീഡിയൊ എടുത്തു.എക്സിറ്റിൽ നിന്നും ഖുദ്ര ഫ്ലമിങ്ഗൊ പാർക്കിലേക്കുള്ള വഴി അടച്ചിരിക്കുന്നു.
" എനി ലവ് ലെയ്ക്കും പൂട്ടിക്കാണുമോ?"
ചുറ്റും കുറച്ചു യൂറോപ്യൻ സൈക്ലിസ്റ്റുകൾ മാത്രം.ദൂരെ മാറി നിന്നു ഫോൺ ചെയ്തു കൊണ്ടിരുന്ന ഒരു ഹിന്ദിക്കാരനോട് ചോദിച്ചു .
"മെ ഇദർ ലോക്ക് ഡൌൺ കെ ബാദ് അഭി ആയാ..മാലൂം നഹി .."
അപ്പൊ "നോ ഐഡിയ .."😌
രണ്ടും കല്പിച്ചു വീണ്ടും വണ്ടി മുന്നോട്ട്.അല്പം മുന്നോട്ടു പോയപ്പോൾ കുറച്ചു വണ്ടികൾ മുന്നിൽ പോകുന്നുണ്ട് .അടുത്ത റൌണ്ട് എബൌട്ട് "ലെഫ്റ്റ് "എടുത്തു."ദേ ലവ് ലെയ്ക് "ബോർഡ് !വണ്ടി നേരെ മുന്നോട്ട് ...
ജിതിനു സമാധാനമായി.
ലവ് ലെയ്ക്കിലേക്ക് ഇത് രണ്ടാത്തെ യാത്രയാണ്.കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ആദ്യത്തേത്.അന്നു നല്ല പാതി അഞ്ജുവും സുഹൃത്തിന്റെ കുടുംബവും ഉണ്ടായിരുന്നു.വർഷങ്ങൾക്കിപ്പുറം എല്ലാം മാറിയിരിക്കുന്നു.ആ യാത്രയ്ക്കു ശേഷം ഞങ്ങളെ തേടി വന്ന സന്തോഷം , ഞങ്ങളുടെ കുഞ്ഞുമോൾ " ദിവ" യും അഞ്ജുവും ഇപ്പോൾ നാട്ടിൽ..

തിരക്കില്ലാത്ത റോഡുകൾക്കിരുവശവും ചെടികൾ കാട് പോലെ വളർന്നിരിക്കുന്നു.ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ 175 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിച്ചു നമ്മൾ ലവ് ലെയ്ക്കിനടുത്തു എത്തിയിരിക്കുന്നു.സമയം അഞ്ചു മണി കഴിഞ്ഞു .കൊച്ചു കൊച്ചു തടാകങ്ങൾക്കിടയിലൂടെ ലവ് ലെയ്ക്കിലേക്ക്.
![]() |

ആകാശത്തു നിന്നു നോക്കിയാൽ രണ്ട് "ലവ് "ആകൃതിയിൽ ചേർന്നിരിക്കുന്ന, അൽ മർമ്മൂം മരുഭൂമിയിൽ കൃത്രിമമായി ദുബായ് പണികഴിപ്പിച്ച തടാകമാണ് "ലവ് ലെയ്ക് ".2018 നവംബറിൽ ആണ് ഇതു പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് .പ്രവേശനം തികച്ചും സൗജന്യമാണ് .150 ഓളം സ്പീഷിസ് പക്ഷികളും ,ധാരാളം മത്സ്യങ്ങളും ,മരങ്ങളും ,പൂച്ചെടികളും ഈ തടാകത്തിനു ചുറ്റും കാണാൻ പറ്റും.മനോഹരമായ ഒരു സിന്തറ്റിക് നടപ്പാതയും , ഫോട്ടോകൾ എടുക്കാൻ നിരവധി "ഫോട്ടോ പോയിന്റ് " കളും തയ്യാറാക്കി വെച്ചിട്ടുണ്ട്.

പുറത്തു പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തു, കുറച്ചു വെള്ളവും ജ്യൂസും കുടിച്ചു ഞങ്ങൾ ഉള്ളിലേക്ക് നടന്നു.
പഴയ പോലെ ഇല്ലെങ്കിലും ആളുകൾ ഉണ്ട്. കുടുംബങ്ങൾ മാസ്ക് ധരിച്ചും അകലം പാലിച്ചും നടക്കുന്നു.ദുബായ് മുനിസിപ്പലിറ്റിയുടെ കോവിഡ് നിർദേശങ്ങൾ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .കൂട്ടം കൂടലും പൊതുസ്ഥലത്ത് തുപ്പലും പാടില്ല.പക്ഷികൾക്കും മീനുകൾക്കും ഭക്ഷണം കൊടുക്കരുത് ,ബാർബിക്യു സ്റ്റാൻഡുകളിൽ അല്ലാതെ നിലത്തു തീയിടരുത് തുടങ്ങിയ സാധാരണ നിർദേശങ്ങളും ഉണ്ട്.
![]() |
ദുബായ് മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ . |
ഗിമ്പലും മൊബൈലും എടുത്തു ജിതിൻ ഷൂട്ടിംഗ് തുടങ്ങി. ഞാൻ എന്റെ നിക്കോൺ ക്യാമറയിലും.
" കല്യാണം ഒക്കെ കഴിഞ്ഞു നടക്കാൻ വരാൻ പറ്റിയ സ്ഥലം " എന്ന് സംഗീത് "😄
![]() |
മത്സ്യങ്ങളുടെ പേര് വിവരങ്ങൾ |
കരയ്ക്കപ്പുറം ഒരു വ്യൂ പോയിന്റിൽ ധാരാളം മീനുകൾ കൂട്ടത്തോടെ എത്തുന്നുണ്ട് .ഷോവ , കോയി , ഹാജിറോ തുടങ്ങിയ ജാപ്പനീസ് -ചൈനീസ് അലങ്കാര മത്സ്യങ്ങൾ ആണ്. കുറച്ചു ചെറിയ കൂട്ടികൾ അവയോട് സംസാരിച്ചു നില്പുണ്ട്.
സാധാരണ യാത്രക്കിടെ ഇങ്ങനെ പലരും ചോദിക്കുമെങ്കിലും ഇത്തവണ മൊബൈൽ - ക്യാമറകൾ കൈമാറുന്നതിന് മുമ്പും ശേഷവും നല്ലവണ്ണം കൈകളും സ്പർശിക്കാൻ ഇടയുള്ള സ്ഥലങ്ങളും സാനിറ്റൈസർ ഇട്ട് കഴുകി.
അതും കൊടുത്തു .
"താങ്ക്യൂ "എന്ന് പോലീസ് .
ഞാനല്ലേ നന്ദി പറയേണ്ടത് ?🤔😄
അങ്ങനെ കോവിഡ് ഭീതിയുള്ള കാലം കഴിഞ്ഞുള്ള ആദ്യ ദുബായ് യാത്ര ക്ളൈമാക്സിലേക്ക് ..ഇനി രാത്രി കഴിക്കാൻ എന്തെങ്കിലും പാർസൽ വാങ്ങണം.ഇന്നെടുത്ത വീഡിയോകൾ എല്ലാം ചേർത്ത് ജിതിന് ഒരു വ്ലോഗ് ആക്കാം ,എനിക്ക് ബ്ലോഗ് പോസ്റ്റ് എഴുതാൻ ഒരു "ടോപിക് "കിട്ടി!
റേഡിയോയിൽ പുതിയ ഗാനം ...
“ 🎼 അൽ ഹംദുലില്ലാഹ് .....അൽ ഹംദുലില്ലാഹ് ,
ഓതുന്നു... പ്രാണൻ ....🎼
ഈ ജന്മസൂനം ...നീ തന്ന ദാനം ..."
ചിത്രങ്ങൾ : ഞാൻ പകർത്തിയത് തന്നെ 😜
4 comments:
Ee jithin monu ‘Sanka’ allathe vere onnum illa alle. 😁 Gambheeram aayi Nambu. Ennalum enne vilichillalo 🤪
ഒരു കൊറോണ യാത്ര....കൂടെ വന്നില്ലെങ്കിലും വായിച്ചപ്പോൾ കൂടെ ഉണ്ടായ ഒരു ഫീൽ...
വീഡിയോ കൂടി പൊന്നോട്ടെ����
Pand nannayi kittunathoke vayichirunu. Colleg muthal pinhe vaayichitila. Neenda 9 varshangalk shesham veendum vaayana lokathilek thirike varan sahayichathin chaaypinod thanks ind. Ipol onlinil short stories vaayikan thudangyitund. Orupaad thanks....
@ Jiks / Jikku,
അവനു ഈയിടെയായി എപ്പോഴും "ശങ്ക "യാ ...പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.അടുത്ത പ്രാവശ്യം വിളിക്കാം കെട്ടൊ ��
@ Jishnu ,
Thank you , അളിയോ ..☺️ വീഡിയൊ പോസ്റ്റിൽ ചേർത്തിട്ടുണ്ട് .
@ Fahad ,
Happy to hear that �� വായനയ്ക്കു നന്ദി ...����
Post a Comment