അതിരാവിലെ ഓരോ വീടും ഉണര്‍ന്നെന്നു അറിയുന്നത് റേഡിയോ ശബ്ദത്തിലൂടെ ആയിരുന്നു.അന്നൊക്കെ ടേപ്പ് റെക്കോര്‍ഡര്‍ ഗള്‍ഫുകാരുടെ വീടുകളിലല്ലാതെ അത്ര സാധാരണമായിരുന്നില്ല.അതുകൊണ്ട് തന്നെ സിനിമാഗാനങ്ങള്‍ കേള്‍ക്കാന്‍ ആകാശവാണി തന്നെയായിരുന്നു ആശ്രയം .ഉച്ചയ്ക്ക് ചോറ് തിന്നാന്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും റോഡിനിരുവശത്തു നിന്നുമുള്ള വീടുകളില്‍ നിന്നും ചലച്ചിത്രഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കുമായിരുന്നു.പ്രാദേശിക വാര്‍ത്തയും ,വയലും വീടും കഴിഞ്ഞാല്‍ ചലച്ചിത്രഗാനങ്ങള്‍ക്കായിരുന്നു കൂടുതല്‍ ശ്രോതാക്കള്‍.രാത്രിയില്‍ ചീവീടുകളുടെ ശബ്ദങ്ങള്‍ക്കിടയിലും അയല്‍പക്കത്തെ വീടുകളില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ റേഡിയോ നാടകങ്ങളും സംഗീത കച്ചേരികളും കേള്‍ക്കാമായിരുന്നു. അതും കേട്ടുകൊണ്ട് അങ്ങനെ ഉറങ്ങാന്‍...നല്ല രസമായിരുന്നു....

'കത്തിക്കുത്ത് ടൂര്‍ണമെന്റ് 'നടക്കുമ്പോള്‍ ഭയചകിതനായി 'ഗോള്‍ 'നിലവാരം അറിയാനും ,ദുഃഖം നിറഞ്ഞ ആഹ്ളാദത്തോടെ "കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു " എന്ന് കേള്‍ക്കാനും ആകാംക്ഷയോടെ പ്രാദേശികവാര്‍ത്തക്കായി കാത്തിരിക്കലായിരുന്നു പണി.ചാനലുകളില്‍ ഫോണ്‍ -ഇന്‍ പരിപാടികള്‍ അരങ്ങു തകര്‍ത്തു തുടങ്ങിയപ്പോള്‍ ആകാശവാണിയും തുടങ്ങി.."ഹലോ പ്രിയഗീതം .."ആദ്യമൊക്കെ നേരത്തെ റെക്കോര്‍ഡ് ചെയ്ത് പിന്നീട് പ്രക്ഷേപണം ചെയ്യുകയായിരുന്നു.പതിയെ പതിയെ 'തല്‍സമയം 'ആയി പ്രക്ഷേപണം .
"ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ ഹലോ പ്രിയഗീതം... ആരാണ്?"
"ഹലോ ..എനിക്കൊരു പാട്ടു വേണമായിരുന്നു...നീര്‍മിഴിപ്പീലിയില്‍ '...."പാട്ടു തരാം..അതിന് മുമ്പ് ആരാ വിളിക്കുന്നത് എന്ന് പറയൂ ..."
"മുള്ളേരിയയില്‍ നിന്നു സതീശനാണ് . ആകാശവാണിയുടെ ഒരു സ്ഥിരം ശ്രോതാവാണ് ..രാവിലെ തൊട്ട് രാത്രി വരെ റേഡിയോ കേള്‍ക്കുന്ന ഒരാളാണ് ."
"സതീശന്‍ ജോലിക്കൊന്നും പോകാറില്ലേ ? മുഴുവന്‍ സമയവും റേഡിയോ കേട്ട് ഇരിപ്പാണോ ?മടിയനാണല്ലേ ?"
" പണിക്കൊന്നും പോകാറില്ല ....ഞാനൊരു വികലാംഗനാണ് .. ജന്മനാ അല്പം കാഴ്ചക്കുറവുമുണ്ട് ..ഇങ്ങനെ റേഡിയോ കേട്ടിരിക്കും.."
"ആ അത് ശരി ..വിളിച്ചതില്‍ സന്തോഷം കെട്ടോ..എന്നാ നമുക്ക് പാട്ടു കേള്‍ക്കാം ..അല്ലേ.."
"അയ്യോ വെക്കല്ലേ ..എന്റെ ഏച്ചിക്കൊന്നു കൊടുക്കട്ടേ.."
"അലോ..വാസന്തിയേച്ചിയല്ലേ?ശോഭയാണേ...സതീശന്റെ ഏച്ചി...നമ്മള്‍ എത്ര നാളായീന്നറിയാ ട്രൈ ചെയ്ന്ന് .. ഇത് തൊടങ്ങിയ്യപ്പം തൊട്ടേ ഫോണെടുത്ത് കുത്താന്‍ തൊടങ്ങിയതാ ..ഇപ്പാ ഒന്നു കിട്ടിയത്..പിന്നെ ഈ പാട്ട് അച്ഛന്‍ നാരാണന്‍ ,അമ്മ കല്യാണി ഏച്ചി വനജ ,അനിയന്മാര് രമേശന്‍ ,സതീശന്‍ ..പിന്നെ അമ്മാവന്‍ കണ്ണന്‍ ,അമ്മാവന്റെ മോള് അനില...പിന്നെ അപ്പുറത്തെ വീട്ടിലെ ആശ..ഓള് കിട്ടിയാല് പേരു പറയണമെന്ന് പറഞ്ഞിരുന്നു... പിന്നെ കുടുംബശ്രീലെ ..."
"ശോഭേ... ഈ പാട്ട് ശോഭേനെ അറിയുന്ന എല്ലാവര്ക്കും,വീട്ടുകാര്‍ക്കും,നാട്ടുകാര്‍ക്കും എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യാം കേട്ടോ..എന്നാ ശരി ..പാട്ടു കേട്ടോളൂ..."
ശോഭേച്ചിയെ പോലെ ഞാനും ഒരുപാട് ട്രൈ ചെയ്തതാ ..സ്വന്തം ശബ്ദം റേഡിയോയിലൂടെ കേള്‍ക്കാന്‍ കൊതിക്കുന്ന അനവധിപേരില്‍ ഒരാളായി ..പക്ഷേ കേട്ടത് "ഈ ഭാഗത്തേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് " എന്ന ഫോണിനുള്ളില്‍ നിന്നുള്ള കിളിമൊഴി.സ്വന്തം ലൈനിന് ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് വച്ചാല്‍..?അങ്ങനെയിരിക്കെയാണ് കോഴിക്കോട് നിന്നും ആകാശവാണിയുടെ 'വിവിധ് ഭാരതി 'എന്ന എഫ് . എം റേഡിയോ നിലയം അടിപൊളി പരിപാടികളുമായി രംഗത്തെത്തി എന്ന് കേട്ടത്.റേഡിയോ ആന്റിനയില്‍ നീളമുള്ള ഒരു വയറിന്റെ ഒരറ്റം ഘടിപ്പിച്ച് അതിന്റെ മറ്റേ അറ്റം കല്ല് കെട്ടി തെങ്ങിന്റെ ഓലയില്‍ കെട്ടി തൂക്കിയതോടെ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി ..പക്ഷേ വീണ്ടും ട്രൈ ചെയ്യല്‍ മാത്രം മിച്ചം.
ഒടുവിലതാ സന്തോഷ വാര്‍ത്ത..! കണ്ണൂരില്‍ സ്വകാര്യ എഫ് .എം റേഡിയോ നിലയങ്ങള്‍ വരുന്നു..എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു..!ഒന്നല്ല..രണ്ടല്ല ..നാലു പുതിയ സ്റ്റേഷനുകള്‍...മലയാള മനോരമയുടെ radio mango 91.9, മാതൃഭൂമിയുടെ club f.m 94.3 എന്നിവ ആദ്യം എത്തി .ഏഷ്യാനെറ്റിന്റെ best f.m 95 ,സണ്‍ നെറ്റ്വര്‍ക്കിന്റെ s f.m 93.5എന്നിവ തൊട്ടു പിറകെയും..2008 പിറന്നത് ഈ എഫ് .എം നിലയങ്ങളുടെ ആഘോഷങ്ങളോടെ ആയിരുന്നു.. നാടെങ്ങും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും നിരന്നു.. റോഡ് ഷോയും ,കലാപരിപാടികളും ,മാജിക്കും ,മത്സരങ്ങളും അരങ്ങേറി..സമ്മാനങ്ങള്‍ വാരി വിതറി അവര്‍ ജനങ്ങളെ കൈയിലെടുത്തു.. അതുവരെ ശീലിച്ചു വന്ന റേഡിയോ ആസ്വാദനത്തില്‍ വന്ന മാറ്റം കോലത്തു നാട്ടുകാര്‍ പെട്ടന്ന് തന്നെ ഉള്‍ക്കൊണ്ടു..ദിവസങ്ങള്‍ക്കകം പുതിയ റേഡിയോ നിലയങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കി .s.m.s മത്സരങ്ങളായിരുന്നു എഫ് .എമ്മുകാരുടെ തുറുപ്പു ചീട്ട്. "അസൂയക്കും '-------- 'നും മരുന്നില്ല .ഓപ്ഷന്‍ a)ജലദോഷം b)കഷണ്ടി c)ചുമ "ടൈപ്പ് ചോദ്യങ്ങള്‍ മനോഹരങ്ങളായ 'ഗുഡി ബാഗുകള്‍ 'സ്വന്തമാക്കാനുള്ള ഓപ്ഷനുകളായി മാറി .24 മണിക്കൂറും പാട്ടുകള്‍..തമാശകള്‍..സമ്മാനങ്ങള്‍ ..അടുക്കളയിലും ,ഓഫീസുകളിലും,വാഹന ങ്ങളിലും ,കടകളിലും റേഡിയോ മയം.റേഡിയോ അലര്‍ജിയായിരുന്ന യുവാക്കള്‍ മൊബൈലില്‍ f m ട്യൂണ്‍ ചെയ്തു തുടങ്ങി..ജോക്കികളെ വിളിച്ചു സൊള്ളാന്‍ കൊച്ചു കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ വരെ മത്സരിച്ചു..പക്ഷേ ഞാന്‍ വീണ്ടും തോറ്റു.വിളിച്ചിട്ടും വിളിച്ചിട്ടും ഒരൊറ്റ ജോക്കി പോലും ഫോണെടുത്തില്ല. ഒരൊറ്റ മെസ്സേജും വായിച്ചില്ല..എങ്കിലും എന്റെ മത്സരം തുടര്‍ന്നു കൊണ്ടേ ഇരുന്നു..

പരിപാടികളില്‍ വൈവിധ്യം നിലനിര്‍ത്താന്‍ എഫ് .എം നിലയങ്ങളും മത്സരിക്കുകയായിരുന്നു...ശ്രോതാക്കളെ മുഴുവന്‍ പരസ്പരം കൂട്ടുകാരാക്കി,ക്ളോസ് കൂട്ടുകാരന്‍ club f.m 'ക്ലബ്ബ് മേറ്റ്സ് 'എന്ന പരിപാടിയിലൂടെ..'ലവ് ബൈറ്റ്സി'ലെ രാകേഷിന്റെയും ലച്ചുവിന്റെയും ശബ്ദം കേള്‍ക്കാതെ പലരും ഉറങ്ങാതെയായി ..
'നാട്ടിലെ താരം 'എന്ന റേഡിയോ റിയാലിറ്റി ഷോയിലൂടെ radio mango നാട്ടിലെങ്ങും ഹിറ്റായി .. സവാദും സ്നിജയും 'രസപ്പീടികയില്‍' തല്ലു കൂടുന്നത് കേട്ടു സന്തോഷിച്ചവര്‍ ധാരാളം ...
ഗള്‍ഫ് നാട്ടില്‍ റേഡിയോ സ്റേഷന്‍ നടത്തി വിജയം വരിച്ച ആത്മവിശ്വാസവുമായി വന്ന ഏഷ്യനെറ്റിന്റെ best f.m കുടുംബ ശ്രോതാക്കളെ മുഴുവന്‍ കൈയിലെടുത്തു കഴിഞ്ഞു ..ശ്രീകണ്ഠന്‍നായരടക്കം ഏഷ്യാനെറ്റിലെ അവതാരകര്‍ മുഴുവന്‍ ,ശബ്ദവുമായി അണിയറയിലുണ്ട്..
ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം എഫ് .എം നിലയങ്ങള്‍ സ്വന്തമായുള്ള സണ്‍ നെറ്റ് വര്‍ക്കിന്റെ s f. m കാമ്പസുകളില്‍ തരംഗമാണ്..രാത്രിയില്‍ 'ഹൃദയ സ്വരങ്ങളില്‍ 'വിളിച്ച് നാട്ടിന്റെ കൂട്ടുകാരനോട് വേദനകള്‍ പങ്കുവെക്കാത്തവര്‍ ചുരുക്കം..

വിനോദ പരിപാടികളില്‍ മാത്രം ഒതുങ്ങാതെ നാട്ടിലെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാനും,ബോധവത്കരണങ്ങള്‍ ,ചികിത്സാക്യാമ്പുകള്‍ എന്നിവ നടത്താനും ഈ എഫ് .എം നിലയങ്ങള്‍ രംഗത്തുണ്ട്. നാട്ടിലെങ്ങും പായസം വിതരണം ചെയ്താണ് കഴിഞ്ഞ ദിവസം club.f.m ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ....എന്തായാലും 2008 ലെ കോലത്തുനാട്ടിലെ താരം ഈ എഫ് .എം നിലയങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആകാശവാണിക്ക് ഏറ്റവും അധികം പരസ്യ വരുമാനം നേടിക്കൊടുത്തിരുന്ന കണ്ണൂര്‍ നിലയം ഈ f. m .സുനാമിയില്‍ ചെറുതായി ഒന്നു കുലുങ്ങി. സ്ഥിതി മെച്ചപ്പെടുത്താന്‍ 'പ്രിയ ഗീതം 'ആഴ്ചയില്‍ എല്ലാദിവസവും പ്രക്ഷേപണം തുടങ്ങി എന്ന് മാത്രമല്ല ,ശ്രോതാക്കളെ അങ്ങോട്ട് വിളിക്കാനും തുടങ്ങി ..കൂടെ s. m.s പരിപാടികളും ആരംഭിച്ചിട്ടുണ്ട്....വര്‍ഷങ്ങളായി വിളിച്ചിട്ടും കിട്ടാത്ത ശ്രോതാവാണെന്ന് പറഞ്ഞു ആകാശവാണീലേക്ക് ഒരു കത്തെഴുതാം..അവരിങ്ങോട്ട് വിളിക്കുമായിരിക്കും .ഇക്കൊല്ലമെങ്കിലും എന്റെ ശബ്ദം റേഡിയോയില്‍ വരും..!!
27 comments:
ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയതും 2008 ല്‍ ത്തന്നെ ... നാലഞ്ചു പോസ്റ്റുകളേ പോസ്റ്റി യിട്ടുള്ളുവെങ്കിലും എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ....
എല്ലാ ബൂലോകര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..
“ഫാക്റ്റം ഫോസ് 20:20:0:15”
ഇപ്പോഴാണ് ഓര്‍മ്മവരുന്നത് കേട്ടോ.
ചിത്രങ്ങള്‍ ആസ്വാദ്യം കേട്ടോ, വളരെ ഇഷ്ടമാവുന്നു.
എല്ലാം പറഞ്ഞു.... ആദര്‍ശ് ഓര്‍ക്കുന്നോ..... ആകാശ വാണി തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍... കൗതുക വാര്‍ത്തകള്‍ വായിയ്ക്കുന്നത് രാമചന്ദ്രന്‍... ആ ശബ്ദം ഓര്‍ക്കാത്ത ഒറ്റ മലയാളി കാണില്ല. ഇത്ര ശബ്ദ ശുദ്ധിയും ഗാംഭീര്യവുമുള്ള ഒരു അവതാരകന്‍ ഇന്ന് എങ്ങും ഇല്ല. ഇപ്പോളത്തേത് എല്ലാം ജോക്കിയല്ല..ജോക്കേസ്ഴ്സ് ആണു.
ഞായറാഴ്ച്ചത്തെ രഞ്ചിനി, കണ്ടതും കേട്ടതും ഒക്കെ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ഒരു കാലം. ഇപ്പോള്‍ നാട്ടിലെങ്ങും പാട്ടായി. പക്ഷെ എല്ലാം പേക്കൂത്തുകള്‍.
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..
സസ്നേഹം,
പഴമ്പുരാണംസ്.
നല്ല പോസ്റ്റായിനെട്ടാ ! എനിയും എഴ്തൂ.
ആശംസകള്‍
ആദര്‍ശ് ഭായി, പുതുവത്സരാശംസകള്‍...
വളരെ ഇഷ്ടപ്പെട്ടു, ഈ പോസ്റ്റും, ബ്ലോഗും, തിരക്കഥയും, കില്ങ്ങണ പാദസരവും... എല്ലാം...
തുടരുക.
orupadu nannayi...payaya kala ormagalikku oru ythra ethu vazhichapol thonni,,,,good
ചാത്തനേറ്:അവധിക്കാലത്ത് അമ്മവീട്ടില്‍ പോവുമ്പോള്‍ മാത്രമാണ് റേഡിയോ കേള്‍ക്കാറുള്ളത്. വീട്ടിലു വാങ്ങിക്കുന്ന റേഡിയോ അനിയച്ചാരൂ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പേര്‍ ചെയ്തു പഠിക്കും. നന്നായിട്ടുണ്ട്.
ചാത്താ, ആ കാട്ടിനകത്തൊക്കെ റേഡിയോ ഒക്കെ ഉണ്ടോ ? ;)
നല്ല പോസ്റ്റ്...
കേരളത്ത്തിന്റെ റേഡിയോശ്രവണ സംസ്കാരവും അതിന്റെ പുതിയ മൂഖവും നന്നായി അവതരിപ്പിച്ചിരിക്കുന്നു. പണ്ട് റേഡിയോ ഉപയോഗിക്കുന്നതിനു ഗവണ്മെന്റിലേക്ക് പണം കൊടുക്കേണ്ടിയിരുന്ന ചരിത്രം ചെറുപ്പത്തില്‍ വെല്യച്ഛന്‍ പറഞ്ഞു തന്നത് ഓറ്ത്തു. രസീതല്ല, മറിച്ച് ഒരു പ്രത്യേകയിനം സ്റ്റാമ്പാണ് റേഡിയോയുടെ കാശുകൊടുക്കുമ്പോ കിട്ടിയിരുന്നത്..!
ആദര്‍ശ് നല്ല പോസ്റ്റ്. നവവല്‍സരാശംസകള്‍.
നാട്ടിലെങ്ങും വട്ടായി അല്ലേ..?
ഇത് സംഗതി ഹോട്ടാണ് എന്നത്രേ മറ്റൊരു എഫ് എം റേഡിയോ പരസ്യവാചകം!!
കാലം പോയ പോക്കേ!!
നന്നായിരിക്കുന്നു ... എഴുത്തും വരയും.
ആദര്‍ശ്,
എഴുത്ത് നന്നായിട്ടുണ്ട്
ആശംസകള്‍....
കൂടെ,നവവത്സരാശംസകളും..
സസ്നേഹം,
ചേച്ചി..
പഴയ സ്മരണകള്‍ പൊടിതട്ടി എണീറ്റു.
പണ്ടൊക്കെ ഉപകാരപ്രദമായ കുറേയേറെ പരിപാടികള്‍ റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ന് വെറും പാട്ടും കൂത്തും ഫോണ്‍- ഇന്‍ - പരിപാടിയെന്ന പേക്കൂത്തുമൊക്കെയായി നേരം പോക്കുകയാണല്ലോ.
എന്തായാലും പോസ്റ്റ് വളരെയധികം ഇഷ്ടായി.
നല്ല പോസ്റ്റ്. ആശംസകൾ
പണ്ട് ഒരു അഞ്ചെട്ടു കൊല്ലം മുന്‍പു വരെ കൊച്ചി എഫ്.എം. ഇല്‍ സ്ഥിരമായി വായിയ്ക്കാറുണ്ട് ചേട്ടന്റെയും എന്റെയും കത്തുകള്‍... എല്ലാം വീണ്ടും ഓര്‍ത്തു. ഇപ്പോള്‍ നാട്ടിലില്ലാത്തതു കൊണ്ട് കേള്‍ക്കാന്‍ കഴിയാറില്ല. എങ്കിലും പഴയ ആകാശവാണിയെ മറക്കാന്‍ കഴിയില്ല, ഒരിയ്ക്കലും. സ്റ്റേഷന്‍ തുറക്കുമ്പോഴത്തെ ആ ശബ്ദം എനിയ്ക്കെന്നും പ്രിയപ്പെട്ടതാണ്.
പുതുവത്സരാശംസകള്‍!
അനില്‍ ഭായ്..
ആ അത് തന്നെ....!
സെനുവേട്ടാ ..,
രാമചന്ദ്രന്‍ ,സുഷമ ,വെണ്മണി വിഷ്ണു..തുടങ്ങി എത്രപേര്‍..
എന്നാല്‍ മലബാറില്‍ റേഡിയോ ശ്രോതാക്കള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ഇപ്പോഴുമുണ്ട് .കോഴിക്കോട് ആകാശവാണിയിലെ 'ആര്‍ .കെ' എന്ന ആര്‍ .കനകാംബരന്‍.സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററുടെ മകന്‍ .ഫോണ്‍ -ഇന്‍ പരിപാടികളില്‍ അദ്ദേഹത്തിന്റെ വേറിട്ട അവതരണം എടുത്തു പറയേണ്ടതാണ്.പിന്നെ ഇപ്പോഴെത്തെ RJ മാരുടെ ശബ്ദം എല്ലാം ഏതാണ്ട് ഒരു പോലെയാണ് .സ്വന്തം ശബ്ദത്തിലൂടെ ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ശ്രീലാല്‍ ഭായ് ,
ഈടെ വന്നേന് നന്ദി കെട്ടാ ..
ശ്രീനു മാഷേ,ആശംസകള്‍ തിരിച്ചും ..
കുറ്റ്യാടി ,
തുടരാം...നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു..
രതീഷ് ഭായ് ,നന്ദി..
ചത്തോ...
റേഡിയോ റിപ്പേര്‍ ഒരു കല തന്നെയാണ്!പണ്ട് എന്റെയും ഒരു ഹോബിയായിരുന്നു.പിന്നെ ..ചാത്തന്‍ ഏത് കാട്ടിലാ ? (ശ്രീലാല്‍ ഭായ് ചോദിച്ചത് കൊണ്ട് ചോദിച്ചതാ..):)
രാജ് ..,
എന്റെ വല്യമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് .അന്നൊക്കെ തറവാട്ടില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ ഉണ്ടായിരുന്നത്രേ..കാരണവര്‍ റേഡിയോ വെക്കാന്‍ പോകുമ്പോള്‍ എല്ലാവരെയും അറിയിക്കും .കാവിലെ തെയ്യത്തിനുള്ള അത്രയും ആളുകള്‍ റേഡിയോ കേള്‍ക്കാനായി മുറ്റത്ത് കൂടുമത്രേ ..
ഏറനാടന്‍ മാഷേ..
ഇപ്പോള്‍ സംഗതി കുഴപ്പമില്ല..വൈകാതെ ആകും.!
ബ്ലോഗ് അക്കാദമി,
ശ്രീദേവി ചേച്ചി ,...നന്ദി..വേണ്ടും വരുമല്ലോ..
കാസിമിക്കാ..,
ആകാശവാണിയും കാലത്തിനൊത്ത് കോലം മാറുകയാണ്..ഇരിക്കൂര്‍ ദുരന്ത ദിനത്തില്‍ ദുഃഖ ഗാനങ്ങളുമായി വന്ന പ്രിയഗീതം ,ഇന്ത്യാവിഷന്‍ മോഡലില്‍ ഇരിക്കൂറില്‍ നിന്നു ലൈവ് ആയിരുന്നു..!"ഇവിടെ ദുഃഖം തളം കെട്ടി നില്ക്കുന്നു.."എന്നൊക്കെ പറഞ്ഞു കൊണ്ട് ...ആകാശവാണി എന്നൊന്നും പറയാതെ ഇപ്പോള്‍ 101.5 fm, 103.6 fm എന്നൊക്കെയാണ് പറയുന്നത് ..
ലക്ഷ്മി ചേച്ചി..നന്ദി ..
ശ്രീ ..,
ഒരു പക്ഷേ 'കത്ത്' എന്ന സംഭവം തന്നെ വംശനാശം നേരിടാതെ നില നില്‍ക്കുന്നതില്‍ ആകാശവാണി ,ദൂരദര്‍ശന്‍ പോലുള്ള മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ട്..
ഒരിക്കല്‍ കൂടി കോലത്തുനാട്ടിലേക്ക് വന്നവര്‍ക്ക് ഒരുപാട് നന്ദി..
സസ്നേഹം ,
ആദര്‍ശ്
അവലോകനം നന്നായി ആദര്‍ശ്.ആകാശവാണിയുടെ കാലത്തും സിലോണ്‍ പ്രക്ഷേപണ നിലയം ഒരു മണിക്കൂര്‍ ചലച്ചിത്ര ഗാനങ്ങളുമായി രംഗത്തുണ്ടായിരുന്നു.
പണ്ടൊക്കെ തിരോന്തരോം,തൃശ്ശൂരും,കോഴിക്കോടും ആകശവാണി പ്രക്ഷേപണങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും, ആ വൈകീട്ടത്തെ സിലോണ്‍ പരിപാടി കേള്‍ക്കാന്‍ കാത്തിരിക്കുമായിരുന്നു.
മുസാഫിറിന്റെ ഗദ്ഗദത്തോട് ഞാനും ചേരുന്നു.
നല്ല കുറിപ്പ്...
ആദര്‍ശ്,
പോസ്റ്റിനേക്കാള്‍ ഉഗ്രന്‍ തലക്കെട്ട്!
തലക്കെട്ടിനേക്കാള്‍ അത്യുഗന്‍ പോസ്റ്റും!!
hello ..adarsh....
njaanum aadrshineppole thanne oru radio braanthi aanu....
njaan cochin fm nte sthiram srothavaanu...
ippl ella fmukaludyum....
pinne cochin fm ile "hello joy alukkas centre"
oru good programme aanu....
athilekku vilichu enikku kiteetto?
oru ideaa undu...
3 phonil ninnu try cheyyuka....
appol oru line enkilum kittum....
njaan sharikkum enjoy chythu ee post vaayichu....
ikkaryathil; ente vaka same pichu...
cochin fm il ee "ithi vartha hai"
illa
pandu thrissur staioil ninnu kettittundu"pravachaka baladevananda sagarah"
ayaalayirikkum eppolum pravaachakan alle....
any way nice post
വര്‍ഷങ്ങളായി വിളിച്ചിട്ടും കിട്ടാത്ത ശ്രോതാവാണെന്ന് പറഞ്ഞു ആകാശവാണീലേക്ക് ഒരു കത്തെഴുതാം..അവരിങ്ങോട്ട് വിളിക്കുമായിരിക്കും .ഇക്കൊല്ലമെങ്കിലും എന്റെ ശബ്ദം റേഡിയോയില്‍ വരും..!!
ഹ..ഹ..കൊള്ളാം..ആദര്‍ശ്...
"ഒടുവില്‍ നിങ്ങളുടെ നമ്പറും വരും"
എന്ന് കരുതി ശ്രമം തുടരുക...
നല്ല വിവരണം...
ആശംസകള്‍..
Orupadishttamayi...!!! Ashamsakal...!!!
മുസാഫിര്‍,
യൂസുഫ്പാ.... അതെ ഒരു കാലത്ത് സിലോണ്‍ റേഡിയോ കേള്‍ക്കാന്‍ കാത്തിരുന്ന ഒരുപാടു പേരുണ്ടായിരുന്നു..
മലയാളി.. നന്ദി ..
പിരീ ..ഐഡിയ കൊള്ളാം....3 ഫോണിനു എവിടെ പോകും..?
അജയ്...,
ആകാശവാണി ഇപ്പോള്‍ അങ്ങനെയും ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്..വിളിച്ച് കിട്ടാത്തവര്‍ അങ്ങോട്ട് കത്തെഴുതിയാല്‍ ഇങ്ങോട്ട് വിളിക്കും..
സുരേഷ് ഭായ്...നന്ദി ..
adarsh. kollam adipoli post. njanum pandu aakashavaiyude morning news sthiram kelkkarundayirunnu
:))))
പുതിയ പോസ്റ്റ്
Post a Comment