Friday, September 11, 2009

9/11.. ഒരു വാര്‍ഷികം.....

'സപ്തംബര്‍ പതിനൊന്ന്' എന്ന ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ?

അമേരിക്കന്‍ പോലീസ് മാലോകരുടെ തുണിയുരിഞ്ഞു പരിശോധന ആരംഭിച്ച ദിവസം..
അല്ല...

ഗോപികമാരുടെ തുണിയുരിഞ്ഞ കള്ളകൃഷ്ണന്റെ ജന്മനാള്‍...
അല്ല..

എത്യോപ്യന്‍ പുതുവര്‍ഷം...

അല്ലേ..അല്ല ..

എന്നാല്‍ പിന്നെ റിയല്‍ എസ്റ്റേറ്റുകാരുടെ പുത്തന്‍ കണ്ടുപിടുത്തമായ
'അഷ്ടപഞ്ചമി' ആയിരിക്കും..

സ്ഥലം വിറ്റഴിക്കാനും,ഫ്ലാറ്റ് വിറ്റഴിക്കാനും,'നല്ല ദിവസമായ' അഷ്ടപഞ്ചമി....?

അതും അല്ല...

പിന്നെന്ത് കോപ്പാടോ?

ചൂടാവല്ലടോ...തോറ്റെങ്കില്‍ ഞാന്‍ പറഞ്ഞു തരാം..

കൊല്ലവര്‍ഷം 2008.. ഒരു സപ്തംബര്‍ മാസം,പതിനൊന്നാം തീയ്യതി..സായം സന്ധ്യാ നേരം.... സൂര്യന്‍ അസ്തമിക്കാന്‍ നിമിഷങ്ങള്‍ മാത്രം..ആ സമയത്താണ്...
വിശാലമായ ഈ ബൂലോകത്ത്...

"ഓര്‍മ്മകളുടെ.....അനുഭവങ്ങളുടെ ...ജീവിതത്തിന്റെ ...തിരക്കഥ.."
എന്ന നാലു വാക്കുമായി ഞാനെത്തിയത്.

ചുരുക്കിപ്പറഞാല്‍ ബൂലോകത്ത് എത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.......!

ങ്ങനെ എത്തി എന്ന് ചോദിച്ചാല്‍, അതിനു പിന്നില്‍ വലിയൊരു കഥയൊന്നുമില്ല. ഡോസിനെയുംവിന്‍ഡോസിനെയും മൌസിനെയും കീബോര്‍ഡിനെയുമൊക്കെപരിചയപ്പെടുന്നത് എട്ടാം ക്ലാസ്സില്‍..അന്ന് ഇന്റര്‍നെറ്റ് എന്നാല്‍ 'വലിയൊരു വല'യാണ്.ആദ്യമായ്‌ വലയില്‍ കയറുന്നത്, എന്‍ട്രന്‍സ്‌ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഈ മെയില്‍ ഐ ഡി ഉണ്ടാക്കാന്‍. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം സെമിനാറിന്റെയും,പ്രൊജക്ടിന്റെയും 'കണ്ക്ളൂഷന്‍' എടുക്കാന്‍..ഓര്‍ക്കുട്ട് എന്ന സംഭവത്തെക്കുറിച്ചറിച്ചറിയുന്നത്‌ മാതൃഭൂമി വാരാന്തപതിപ്പിലൂടെ..അങ്ങനെ ഏതോ ഒരു ആനുകാലികത്തില്‍ നിന്നോ,പത്രത്തില്‍ നിന്നോ ആണ് ഈ വലയ്ക്കുള്ളില്‍ ബൂലോകം എന്നൊരു ലോകം ഉണ്ടെന്നു അറിയുന്നത്.

ജൂലായില്‍ ബ്ലോഗ്‌സ്പോട്ടില്‍ അക്കൗണ്ട്‌ തുടങ്ങിയെങ്കിലും ഒരു വരിയെഴുതിയത് സപ്തംബറില്‍...
'malayalam blogs'എന്ന് ഗൂഗിളില്‍ പരതിയപ്പോള്‍ ആദ്യം കണ്ടത് seeyesന്റെ malayalam blogs എന്ന ബ്ലോഗ്‌. അവിടെ നിന്നും ആദിത്യന്‍,വാക്കാരിമിഷ്ടാ,സഹയാത്രികന്‍,റാല്‍മിനോവ്‌ തുടങ്ങിയവരുടെ സഹായത്താളുകളിലേക്ക് ..ഒടുവില്‍ അപ്പുവേട്ടന്റെ ആദ്യാക്ഷരിയിലേക്ക്. അവിടെ നിന്നും ലുട്ടു,പേര് പേരക്ക തുടങ്ങിയവരുടെ വിദ്യകളിലേക്ക്.എന്നെ ഒരു ബ്ലോഗറാക്കിയതിന് നന്ദി പറയാനുള്ളത് ഇവര്‍ക്ക് എല്ലാവര്‍ക്കുമാണ്‌,പ്രത്യേകിച്ച് ആദ്യാക്ഷരിക്ക്.

ലരും ചെയ്യുന്നത് പോലെ ഒരു ബ്ലോഗ്‌ തുടങ്ങുന്നതിനു മുമ്പ്,ബൂലോകത്തെ മറ്റു ബ്ലോഗുകള്‍ ഒന്നും വായിച്ചു നോക്കിയില്ല.ആരൊക്കെയാണ് 'പുലി ബ്ലോഗര്‍'മാര്‍ എന്നും അറിഞ്ഞിരുന്നില്ല.സ്വന്തം പേരില്‍ തന്നെ ആദ്യ പോസ്റ്റ്‌ പോസ്റ്റിയപ്പോഴാണ് അറിയുന്നത്,ആ പേരില്‍ പ്രശസ്തനായ വേറൊരു ബ്ലോഗര്‍ ഉണ്ടെന്ന്.സ്വന്തം പേരായത്‌ കൊണ്ട് മാറ്റിയില്ലെങ്കിലും അക്കിടികള്‍ ഇപ്പോഴും പറ്റുന്നു.പല പ്രശസ്തരും വന്നുകമന്റിയപ്പോഴും അവരൊക്കെ ആരാണെന്ന് അറിഞ്ഞിരുന്നില്ല.


തിരക്കഥഎന്ന ബ്ലോഗിലെ ആ ഒറ്റവരി പോസ്റ്റിനു ശേഷം,
എഴുതാനായി ഒന്നും ഉണ്ടായിരുന്നില്ല.അങ്ങനെയാണ് കലാലയത്തിലെ ക്ലാസ്‌റൂം തമാശകളും കാര്‍ട്ടൂണുകളുമായി 'അടിപൊളി ഡെയ്സ്' എന്ന വേറൊരു ബ്ലോഗ്‌
തുടങ്ങിയത്.കാര്‍ട്ടൂണുകള്‍ മൊത്തം പോസ്റ്റാക്കുന്നതിലെ സാങ്കേതികത്വത്തില്‍ കുരുങ്ങി അത് തട്ടിന്‍ പുറത്തായി. പിരിക്കുട്ടിയുടെ പൂക്കളം തീര്‍ക്കല്‍ കാരണം 'വെറുതെ ഒരു ബ്ലോഗ്‌ 'ആയി തുടങ്ങിയമൂന്നാം ബ്ലോഗ്‌ 'കോലത്തുനാടായി' അവതരിച്ചു.പിന്നീടങ്ങോട്ട് തിരക്കഥയിലും കോലത്തുനാട്ടിലുമായി അഞ്ചാറുപോസ്റ്റുകള്‍.കണ്ണൂരാന്റെ 'കേളിപാത്രം' എന്ന പോസ്റ്റ്‌ വായിച്ചതിന്റെ 'ഹാങ്ങ്‌ ഓവര്‍' ആയിരുന്നു 'കില്ങ്ങ്ന്നപാദ്സരം' എന്ന നീണ്ടകഥതുടങ്ങാന്‍ കാരണം.മൂന്ന് ഭാഗങ്ങള്‍ എങ്ങനെയൊക്കെയോ എഴുതി.

ടക്കാലത്ത്‌ ആരോടും പറയാതെ ബൂലോകത്ത് നിന്നും മുങ്ങി.അതിനിടയില്‍ പാദസരവും വെള്ളത്തിലായി. വീണ്ടും പൊങ്ങിയത് 'വെള്ളരിക്കാപ്പട്ടണ'വുമായി. ഈയിടെ പുതിയൊരു ചായിപ്പും തുറന്നു..സമയം അല്ലാതെ വേറെ മുതല്‍മുടക്കൊന്നും ഇല്ലല്ലോ..മൂന്നു ബ്ലോഗുകളും ഞാനും...കുറച്ച് എന്തൊക്കെയോ കുത്തിവരക്കും എന്നല്ലാതെ ഒരു ഡയറി പോലും എഴുതിയിട്ടില്ലാത്ത,പത്ര വായനയല്ലാതെ വേറൊരു വായനാശീലവും ഇല്ലാത്ത,ഞാന്‍ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു.. തട്ടി..മുട്ടി മാസത്തില്‍ ഒരു പോസ്റ്റെങ്കിലും ഇട്ട്‌ അങ്ങനെയങ്ങ് പോകുന്നു.

നി പറയാനുള്ളത് കൃതജ്ഞതയാണ്.ആദ്യകാലങ്ങളില്‍ സഹായ സഹകരണങ്ങള്‍ നല്‍കിയ,പ്രോത്സാഹിപ്പിച്ച,കമന്റിട്ട,മുങ്ങിയപ്പോള്‍ അന്വേഷിച്ച,സ്ഥിരമായി പോസ്റ്റുകള്‍ വായിക്കുന്ന,സഹിക്കുന്ന..ഏല്ലാവര്‍ക്കും ഒരായിരം നന്ദി..കൂടാതെ എല്ലാ ബൂലോക അഗ്രികള്‍ക്കും,പത്രങ്ങള്‍ക്കും, മാഗസിനുകള്‍ക്കും എല്ലാം പ്രത്യേക നന്ദി.ഇനിയും പ്രോത്സാഹിപ്പിക്കുക,അഭിപ്രായങ്ങള്‍.. ഒപ്പം വിമര്‍ശനങ്ങളും,ഉപദേശങ്ങളും എല്ലാം അറിയിക്കുക.

സസ്നേഹം,
ആദര്‍ശ്‌

9 comments:

ആദര്‍ശ് | Adarsh said...

ഒരു വര്‍ഷമോ? ഹെന്റമ്മോ ..കാലം പോകുന്ന പോക്കേ...
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി, ഒരായിരം നന്ദി...

അരുണ്‍ കരിമുട്ടം said...

വര്‍ഷങ്ങള്‍ ഇനിയും വരട്ടെ..
മുങ്ങാതെ, നിവര്‍ന്ന് തന്നെ ഈ ബ്ലോഗില്‍ നില്‍ക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..
ആശംസകള്‍

മാണിക്യം said...

ഒരു വര്‍ഷമേ ആയുള്ളുവെങ്കിലും
കുറെ നല്ല വായനക്കുള്ള വിഭവങ്ങള്‍
നല്‍കിയ ബ്ലോഗ് എന്ന നിലയില്‍
കോലത്തുനാടും വെള്ളരിക്കപട്ടണവും
ഞാന്‍ ഇഷ്ടപ്പെടുന്നു.
ഇനിയും ധാരളം നല്ല പോസ്റ്റുമായി വരിക ..
സര്‍‌വ്വ ഐശ്വര്യങ്ങളും നേരുന്നു

Anonymous said...

റ്റിന്റുനു B'day കേക്ക്‌ തായോ.... അയ്യേ കു കു... കൊച്ചു എന്നെ കട്ടിലും കുട്ടിയായിരുന്നോ??... ഒരു മാസം കുട്ടി... അദ്യം മുതല്‍ റ്റിന്റു വും ഇവിടെ വരാറുണ്ടാര്‍ന്നേ.....

നല്ല നല്ല പോസ്റ്റുകളും...വരകളുമായി...കോലത്തുനാടും തിരകഥയും ചായ്‌പ്പും മുന്നേറട്ടെ...ആശംസകള്‍ കൊച്ചേ...
Tin2

nandakumar said...

അപ്പോ ഭീരകരുടെ കൂട്ടത്തില്‍ പെട്ടതാണല്ലേ... :)

വാര്‍ഷികാശംസകള്‍

saju john said...

:-)

Sureshkumar Punjhayil said...

Snehapoorvam, Mangalashamsakal...!

Sudhi|I|സുധീ said...

Aashamsakal..

ആദര്‍ശ് | Adarsh said...

@ അരുണ്‍ കായംകുളം,
നന്ദി മാഷേ...

@ മാണിക്യം,
പേരുകള്‍ ഒരുപാടുള്ളത് കൊണ്ട് ആരുടെയും
പേരെടുത്ത്‌ പറഞ്ഞില്ലാ എന്നേ ഉള്ളൂ...
ആദ്യം മുതല്‍ എല്ലാ പോസ്റ്റുകളും സ്ഥിരമായി വായിച്ച് അഭിപ്രായം പറയുന്ന
ഒരാളാണ് ചേച്ചി..നന്ദി

@ Ti ntu | തിന്റു,
കേക്ക് കിട്ടിയില്ലേ..?
അവിടെ തിരി കത്തിച്ചു വെച്ചിട്ടുണ്ട്...എടുത്തോ..
ആദ്യ പോസ്റ്റിലെ ആദ്യ കമന്റ് ടിന്റുവിന്റെയാണെന്ന് ഓര്‍മ്മയുണ്ടേ......:)

@ നന്ദകുമാര്‍ ,
'പുലി'കള്‍ക്കിടയില്‍ ഒരു പാവം ഭീകരന്‍..നന്ദേട്ടാ ..:)
നന്ദി...

@ നട്ടപിരാന്തന്‍ ,

Sureshkumar Punjhayil ,

Sudhi|I|സുധീ ,

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി...