കഴിഞ്ഞ ഓണത്തിനായിരുന്നു ,പിരിക്കുട്ടി എന്ന ബ്ലോഗ്ഗര്‍ അത്തം മുതല്‍ തിരുവോണം വരെ പത്തു ദിവസം ബ്ലോഗില്‍ പൂവിട്ടത്.തിരുവോണം കഴിഞ്ഞ് അവിടെയെത്തിയ ഞാന്‍, ഞങ്ങളുടെ നാട്ടിലൊക്കെ ഓണം കഴിഞ്ഞും പൂവിടും എന്ന് പറഞ്ഞപ്പോള്‍ ,പിരിക്കുട്ടി ചോദിച്ചു ,അതേതു നാടാ?( ഏത് പട്ടിക്കാടാ എന്നാണ് ഉദ്ദേശിച്ചത് ..)അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ.. സ്വന്തം നാട്ടിലെ വിശേഷങ്ങള്‍ എഴുതാന്‍ ഒരു പുതിയ ബ്ലോഗു തന്നെ തുടങ്ങി.
'കോലത്തുനാട്, എന്ന ആ ബ്ലോഗിലെ ആദ്യ പോസ്റ്റ് ഓണം കഴിഞ്ഞും മുറ്റത്ത് പൂക്കളം തീര്‍ക്കുന്ന കോലത്തുനാട്ടുകാരെക്കുറിച്ചായിരുന്നു.

സംഭവം എന്തായാലും ,'കോലത്തുനാട്' ഇന്ന് 'വെള്ളരിക്കാപ്പട്ടണ'മായി മാറി.അല്ലറ ചില്ലറ പോസ്റ്റു കളുമായി തട്ടി മുട്ടി പോകുന്നു.ഓണം കഴിഞ്ഞും പൂവിടുന്ന ആ സംഭവം തന്നെ ആകട്ടെ ചായിപ്പിലെയും ആദ്യ പോസ്റ്റ്. ഇതാ കണ്ടോളൂ ....ഓണംകഴിഞ്ഞിട്ടും ഇട്ട പൂക്കളം ...
8 comments:
ആറും ഞായറും..നല്ല ദിവസമാണത്രേ....
എന്തായാലും ചായിപ്പ് ഇന്ന് തറക്കുന്നു ....
അനുഗ്രഹിക്കുക,ആശീര്‍വദിക്കുക ...
Snehapoorvam, Ella Ashamsakalum...!!!
ഓണത്തിനു(തിരുവോണത്തിനു) ഇടുന്ന കളം മൂന്നു ദിവസം വാരിക്കളയാതെ സൂക്ഷിക്കും.രേവതിക്കേ ആ കളം മായ്ക്കൂ. പിന്നെ ആയില്യം മകത്തിനും പൂവിടും. അതാണു ഞങ്ങടെ പതിവു.
aadarsh njaan kazhinja divasam
manoramayude padippurayil kandirunnu
sheevothippookathe kkurichu ...
appol njaan adarshinem aadarshinte postinem kurichu orthu...enikkaadyamaayi paranju thanna aalaanallo ennu
ഇഷ്ടപ്പെട്ടു
ഈ ബ്ലോഗ്
പേരും
സസ്നേഹം
ചായ്പ് ഓടു മേഞ്ഞതോ അതൊ ഓലയോ?
ആശംസകൾ!!
ആശംസകൾ!!
Sureshkumar Punjhayil ,
ചിത്രഗുപ്തന്,
പിരിക്കുട്ടി ,
പി എ അനിഷ്, എളനാട്,
പള്ളിക്കുളം..
Areekkodan | അരീക്കോടന്‍,
ആശംസകള്‍ അറിയിച്ച എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നന്ദി...
Post a Comment