Sunday, August 02, 2009

പനിയുടെ വികൃതികള്‍!


ങ്ങനെ മലബാറിലും പകര്‍ച്ചപ്പനി വന്നെത്തി .മലയോര മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ടു എന്നു പറയപ്പെടുന്ന പനി ഇപ്പോഴും സൂപ്പര്‍ മെഗാ ഹിറ്റായി തകര്‍ത്തോടുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 'പകര്‍ച്ചപ്പനി,ചിക്കുന്‍ ഗുനിയ 'എന്നൊക്കെ പത്രങ്ങളില്‍ വായിച്ച്‌"ഹി...ഹി..ചിക്കനോ ?മട്ടനില്ലേ?"എന്നൊക്കെ പറഞ്ഞു ചിരിച്ചവര്‍ ഇപ്പോള്‍ നിലവിളിക്കാന്‍ പോലും കഴിയാതെ ഉഴലുകയാണ്.ചിക്കുന്‍ ഗുനിയ, പന്നിപ്പനി,ഡെങ്കിപ്പനി,എലിപ്പനി, പക്ഷിപ്പനി,മലമ്പനി,വൈറല്‍ പനി, തക്കാളിപ്പനി തുടങ്ങിയ പനികളില്‍ തങ്ങളുടേത് ഏതാണ്‌ എന്നറിയാതെയും എന്ത് ചികിത്സ ചെയ്യണം എന്നും അറിയാതെ ജനം നട്ടം തിരിയുകയാണ്.
ലര്‍ക്കും ഈ പറയുന്നത് പോലെ ചൂടന്‍ പനിയൊന്നും ഇല്ല.രാത്രി ചിലപ്പോള്‍ ദേഹത്ത് ചെറിയ ചൂട് പോലെ തോന്നും രാവിലെ ഉറക്കം എഴുന്നേറ്റു കണ്ണാടി നോക്കിയാല്‍ ഞെട്ടും! മുഖമൊക്കെ തടിച്ചു വീര്‍ത്ത്‌,ശരീരം വീപ്പക്കുറ്റിപോലെ കാണാം ,അല്ലെങ്കില്‍ ചുവന്നു തുടുത്ത്‌ ചമ്പങ്ങയെ പ്പോലെയോ,തക്കാളി പോലെയോ കാണും ,അതുമല്ലെങ്കില്‍ മുടിയില്‍ മഞ്ഞു വീണത്‌ പോലെ താരന്‍ പ്രത്യക്ഷ പ്പെട്ടത് കാണാം .ചിലര്‍ക്ക് വസൂരി പോലെ പോലെ കലകള്‍ കാണാം.മറ്റു ചിലര്‍ക്ക് വായയില്‍ പുണ്ണ് പഴുത്ത്‌ നില്‍ക്കുന്നത് കാണാം.ഭാഗ്യമുള്ളവര്‍ക്ക് ഇതൊന്നും കാണില്ല,രാവിലത്തെ ചായകുടി കഴിഞ്ഞാല്‍ നോണ്‍ സ്റ്റോപ്പ്‌ ചര്‍ദ്ദി തുടങ്ങിക്കോളും .അതിനെക്കാള്‍ ഭാഗ്യം ഉള്ളവര്‍ക്ക് നിന്നനില്‍പ്പില്‍ ബോധം മറയും .പിന്നെ ഒന്നും അറിയേണ്ടതില്ലല്ലോ.
നി ഒരു രണ്ടാഴ്ച കഴിഞ്ഞ് ക്ഷീണവും വേദനയും ഒക്കെ മാറി ഒന്ന് കുളിച്ചു കളയാം,എന്ന് കരുതിയാല്‍ കുഴഞ്ഞത് തന്നെ!വെള്ളം ദേഹത്ത് വീണാല്‍ ഉടന്‍ തുടങ്ങും ചൊറിച്ചലും വേദനയും ...പിന്നെ വീണ്ടും പനിയുടെ ദിനങ്ങള്‍..പനിയുടെ ഈ അനന്തരഫലങ്ങള്‍ കാരണം ഒന്നും ചെയ്യാന്‍ കഴിയാതെ വലയുകയാണ് ജനങ്ങള്‍ .
ഒരു അമ്മൂമ്മ പറയുന്നത് കേള്‍ക്കുക.

"എന്റെ മോനെ..ഈ പണ്ടാര പനീനെക്കൊണ്ട് ഒരടി നടക്കാന്‍ കയിന്നില്ല .ഈ കൈ കണ്ടോ?..വിരല് നിവര്‍ത്താന്‍ പോലും കയുന്നില്ല മീന്‍ മുറിക്കാനോ,

ചോറ് വാര്‍ക്കാനോ ഒന്നും കയിന്നില്ല .നമ്മക്ക് ഹോട്ടലിന്നെങ്കിലും ചോറ്വാങ്ങാം..ഈടെ രണ്ടു പൈ(പശു ) ഉള്ളതല്ലേ ..ആയിറ്റിങ്ങള്‍ക്ക് പുല്ലു ചെത്താനോ ഒന്ന് മാറ്റിക്കെട്ടാനോ ,എന്തിന്.. ഒന്ന് കറക്കാന്‍ പോലും കയ്യിന്നില്ല മോനേ..." -കൌസല്യ(വീട്ടമ്മ)


നി എങ്ങനെ ഈ പനി വന്നു?ചിലര്‍ പറയുന്നു കൊതുക് പരത്തുന്നു എന്ന് .വൈറസ്‌ ആയതുകൊണ്ട് വായുവിലൂടെ എന്ന് മറ്റു ചിലര്‍.എന്തായാലും പരിസര മലിനീകരണം പനിയെ വിളിച്ചു വരുത്തിയെന്നു പലരും സമ്മതിക്കുന്നു.പക്ഷേ ചില ഭിന്നസ്വരങ്ങളും ഉയരുന്നുണ്ട്.
ഇതാ അത്തരത്തില്‍ ഒരു സ്വരം ..

"ഞ്ചായത്തുകള്‍ ചീഞ്ഞു നാറുന്നു എന്നാണ് പറയുന്നത്..ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.തൊഴിലുറപ്പ് പദ്ധതി എന്നും പറഞ്ഞ് ഉള്ള കാടും ഓടയും ചപ്പും ചവറും മഴയ്ക്ക് മുമ്പേ വൃത്തിയാക്കിയത് നമ്മള് പെണ്ണുങ്ങളാ.പനി വരും എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനു പോലും..എന്നിട്ട് എവിടെയായിരുന്നു?പണ്ടൊക്കെ ഒരു കക്കൂസ് ടാങ്ക് പൊട്ടിയാലോ ..കിണറ്റില് കാക്ക മീനിന്റെ മുള്ള് കൊത്തിക്കൊണ്ട് ഇട്ടാലോ,ഒരു തീപ്പെട്ടി കൂടില്‍ ബ്ലീച്ചുമായി,'ഹെല്‍ത്ത്‌ ..ഹെല്‍ത്ത്‌'

എന്ന് പറഞ്ഞ് അപ്പൊ വരും ..മന്ത് വരുന്നു എന്ന് പറഞ്ഞ്, പണ്ട്.. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു കൊതുകിനു മരുന്നടിക്കല്‍ ഉണ്ടായിരുന്നു..പിന്നെ ആ കുന്ത്രാണ്ടം ഏതോ ഒരു സിനിമയില്‍ കോമഡി സീനില്‍ കണ്ടതല്ലാതെ ജീവനോടെ കണ്ടിട്ടില്ല "- പ്രീതാ കുമാരി (കുടുംബശ്രീ പ്രവര്‍ത്തക)



അതിനിടെ പനിയുടെ പിന്നിലുള്ള കറുത്ത കരങ്ങളെക്കുറിച്ച് പലര്‍ക്കും പലരെയും സംശയം ഉണ്ട് .രാഷ്ട്രീയ നിരീക്ഷകന്‍ ഉല്പ്പലാക്ഷ ശാസ്ത്രി പറയുന്നത് കേള്‍ക്കുക.


"പനിയെത്തുടര്‍ന്നു കുത്തക കമ്പിനികളുടെ 300 കോടിയിലധികം രൂപയുടെ മരുന്നുകളാണ് വിറ്റഴിച്ചത് .ഇതിനു പിന്നില്‍ അമേരിക്ക പോലുള്ള സാമ്രാജിത്യ ശക്തികള്‍ പ്രവൃത്തിക്കുന്നുണ്ട്.ഇന്ന് പനി പരത്തി മരുന്ന് വിറ്റഴിക്കുന്ന അവര്‍ നാളെ വാക്സിന്‍ ഉണ്ടാക്കി നമ്മുടെ മേലില്‍ തന്നെ പരീക്ഷിക്കും.."





കേണല്‍ കേളു നായര്‍ ഉറച്ചു വിശ്വസിക്കുന്നത്, ഈ മഹാമാരിക്കു പിറകില്‍ ഭീകര ,തീവ്രവാദ സംഘ ങ്ങള്‍ ആണെന്നാണ് ."മുമ്പ്‌ ആന്ത്രാക്സ് പൊടികള്‍ ജൈവായുധമായി ഉപയോഗിച്ച അവര്‍ പല മാരക വൈറസുകളെയും നുഴഞ്ഞു കയറ്റുന്നുണ്ട്.യുവാക്കളുടെയും കുട്ടികളെയും അങ്ങനെ

വളര്‍ന്നു വരുന്ന തലമുറയേയും തളര്‍ത്തുകയാണ് ഉദ്ദേശം. "
നി വന്നതോടെ ചാകരയായത്‌ ആശുപത്രിക്കാര്‍ക്കാണ്.ഗവണ്‍മെന്റ് ആശുപത്രികളുടെ മുന്നില്‍ ക്യൂ നിന്ന് ബോധം കേടുന്നവരെ നേരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ട് പോകും .പിന്നെ 'ഇന്‍ജെക്ഷന്‍,ഗ്ലൂക്കോസ് ,'ഇ സീ ജി ',എക്സ് റെ ',ബ്ലഡ്‌ ടെസ്റ്റ്‌ 'അങ്ങനെ അനവധി കടമ്പകള്‍ .നഴ്സിങ്ങിന് പഠിക്കുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രാക്ടിക്കല്‍ മാത്രമേ ഉള്ളു .എല്ലാവരും സൂചിവെച്ചും ,ഇ സീ ജി എടുത്തും പഠിക്കുന്നു.നഗരങ്ങളിലെ ആശുപത്രികളില്‍ മുറി കിട്ടാനേ ഇല്ല.
ഇതാ ഒരു അനുഭവകഥ: "മ്മക്ക്‌ പെനി വന്നിറ്റ് കുറെ മസായി.അപ്പളെ ഈ മുറിയിലാ...ഒരാഴ്ച മുമ്പ് ബുക്ക്‌ ചെയ്തത് കൊണ്ടാണ് ഞമ്മന്റെ മോള് ഖദീജക്ക് അപ്പറം മുറി കിട്ടിയത്.ഒളെ കുട്ടിയോളെ

വാര്‍ഡില് നിലത്ത് കെടത്തണ്ട എന്ന് കെരുതി എ സീ മുറീല് ആക്കി .ജസീലയും കെട്ടിയോനും ദാ അബിടെ ആ മുറീലാ..വാപ്പക്ക് പനീന്റെ കൂടെ ശ്വാസം മുട്ടല് കൂടിയത് കാരണം ഐ സീ യൂവിലാ ,എളേ ചെക്കന് ചര്‍ദ്ദി തൊടങ്ങീറ്റ് ഇണ്ട്.ഓന് മുറി ഒപ്പിക്കാന്‍ ,മോള്ന്ന് വിളിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്, നാസരോട് .." -ആയിശുമ്മ (റൂം നമ്പര്‍ 348 ,മോഡേണ്‍ ആശുപത്രി ).


പനി കാരണം നാട്ടില്‍ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.കടകള്‍ അടച്ചിട്ടിരിക്കുന്നു.ഒരൊറ്റ പണിക്കും ഒരാളെയും കിട്ടാനില്ല .അര്‍ദ്ധരാത്രി ബോധം കെട്ട് ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ ഓട്ടോക്കാരനും പനി പിടിച്ചു കിടപ്പിലായിരിക്കും. ആശുപത്രിയില്‍ രോഗിയുടെ കൂടെ നില്‍ക്കാനോ,ശുശ്രൂഷിക്കാനോ ബന്ധുക്കള്‍ പോലും തയ്യാറാവുന്നില്ല.
ങ്ങനെ മൊത്തം ഒരു സംഭവമായ പനിയുടെ പേരില്‍ നാട്ടുകാര്‍ സംഘടിച്ചതില്‍ യാതൊരു പുത്തരിയും ഇല്ല.ഓരോ താലൂക്കിലും ഓള്‍ കേരള പനി രോഗി അസോസിയേഷന്‍ യൂണിറ്റുകള്‍ ഉടന്‍ നിലവില്‍ വരും.ട്രെന്‍ഡ് മുതലെടുത്തു കൊണ്ട് പല സമുദായങ്ങളും ,സമിതികളും ആശ്വാസം പാഴ്സലായി നല്‍കുന്നുണ്ട്.ആലോപ്പതിക്കാരും ,ഹോമിയോക്കാരും ,ആയുര്‍വേദക്കാരും പനി ഉടന്‍ മാറ്റാന്‍ ഞങള്‍ക്ക് കഴിയും എന്നും പറഞ്ഞു തല്ലു കൂടുന്നു.കര്‍ക്കിടിക കഞ്ഞിയും ചികിത്സയും പനി കാരണം ചിലവാകാതെ വന്ന ആയുര്‍വേദ കച്ചവടക്കാര്‍ 'പനിയുടെ നീരും വേദനയും മാറ്റിക്കൊടുക്കപ്പെടും','രണ്ടു ദിവസം കൊണ്ട് പനി മറ്റും പനി- കിറ്റ് ഇവിടെ കിട്ടും 'എന്നൊക്കെ ബോര്‍ഡ്‌ തൂക്കിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റു പച്ചയാണ് മറ്റൊരു താരം !വേദനയും നീരും മാറ്റുന്ന ഈ ദിവ്യ ഔഷധിക്ക് കിലോയ്ക്ക് 80 രൂപയാണ്‌ വില .കെട്ടിന് 20 രൂപ .ശീമക്കൊന്നയില ,കണിക്കൊന്നയില,തുളസിയില, പേരയില,പുളിയില,വേപ്പിലതുടങ്ങിയ പച്ച മരുന്നുകളും വിപണിയില്‍യില്‍ ലഭ്യം .അതിനിടെ പനി കാരണമല്ല, സൂപ്പര്‍ സ്റ്റാറിന്റെ റിയാലിറ്റി ഷോ കാരണമാണ് തീയറ്ററില്‍ ആള്‍ക്കാര്‍ വരാത്തത് എന്ന് സിനിമാക്കാരും പനി കാരണമാണ് സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തത് എന്ന് അടച്ചു പൂട്ടാന്‍ പോകുന്ന സ്കൂളുകാരും പ്രമേയം പാസ്സാക്കിയിട്ടുണ്ട്.


ടുത്ത ദിവസം തന്നെ നഗരങ്ങളില്‍ പനി മഹോത്സവം നടക്കുന്നുണ്ട് .പനി ഒരു ആഘോഷമാക്കുകയാണ് ഉദ്ദേശം .പനിപ്പാട്ട്,പനി ഡാന്‍സ്‌,പനി നാടകം ഇവ നടക്കും. അതിനെക്കുറിച്ച് പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ കിട്ടുകുമാര്‍ കുറ്റിക്കാട് ഇങ്ങനെ പറയുന്നു.


"ത് പനിയല്ല ..മഹാവ്യാധിയാണ് ...എന്റെയൊക്കെ കുട്ടിക്കാലത്ത്‌ പനി എന്ന് പറഞ്ഞാല്‍ ...ഹോ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു..ചൂട് പൊടിയരിക്കഞ്ഞിയും ഉപ്പിലിട്ട മാങ്ങയും ,ചമന്തിയും അമ്മ പ്ലാവില കുമ്പിളില്‍ കോരിത്തരും ..മൂടിപ്പുതച്ചു കിടന്നുറങ്ങാം..പനി മാറിയാല്‍ അമ്മയുടെ വക വിശദമായ കുളിപ്പിക്കല്‍...ഇന്നോ..കഞ്ഞി പോയിട്ട് പച്ച വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ല.നമ്മുടെ കുട്ടികള്‍ക്ക് പനി അനുഭവങ്ങള്‍ നഷ്ടമാകുന്നു..പനി മഹോത്സവം അത് പരിഹരിക്കും .."

കോട്ടയം,പത്തനംതിട്ട ,ആലപ്പുഴ ,കോഴിക്കോട് ,കണ്ണൂര്‍ ..പനി പടരുകയാണ് .അടുത്ത വര്‍ഷവും ഇതേ സമയത്ത്‌ നെട്ടോട്ടം ഓടാം .കാടു പിടിച്ച്, ചോര്‍ന്നൊലിക്കുന്ന ഡിസ്പെന്സറികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കാത്തുകിടക്കാം.പുതിയ തരം കൊതുകുകളെയും കൊതുക് തിരികളേയും പരിചയപ്പെടാം ,മരണങ്ങളുടെ കണക്കെടുക്കാം ,പനി സമരങ്ങള്‍ നടത്താം ,പനി മഹോത്സവങ്ങള്‍ ആചരിക്കാം.ജയ് ...ജയ് പനി....!




23 comments:

ആദര്‍ശ്║Adarsh said...

അങ്ങനെ മലബാറിലും പകര്‍ച്ചപ്പനി വന്നെത്തി .മലയോര മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ടു എന്നു പറയപ്പെടുന്ന പനി ഇപ്പോഴും സൂപ്പര്‍ മെഗാ ഹിറ്റായി തകര്‍ത്തു ഓടുകയാണ് .ജയ് ...ജയ് പനി....!

അബ്‌കാരി said...

ഹോ.. എന്തൊക്കെ സംഭവങ്ങലാ ... നാട്ടില്‍ വരാന്‍ പേടി ആകുന്നു..

ബിനോയ്//Binoy said...

ഉല്പ്പലാക്ഷ ശാസ്ത്രി പറഞ്ഞതിനോട് ഭാഗികമായി യോജിപ്പുണ്ട്. പുതിയ ഇനം വ്യാധികളുടെ ഉറവിടം തിരഞ്ഞുപോകുന്ന പോക്കില്‍ ഗുണഭോക്താക്കളെക്കൂടി തിരയുന്നത് ബുദ്ധിയാകും. പിന്നെ കുത്തകകള്‍ക്ക് ഇന്ത്യ അമേരിക്ക വ്യത്യാസമൊന്നുമില്ല ഇക്കാലത്ത്:)

പിരിക്കുട്ടി said...

enthaa parayuka...
pani maholsavathintr kuravu koodiye ollu

അപര്‍ണ..... said...

kollaam paniyude vikruthikal :) :) :)

ലീല എം ചന്ദ്രന്‍.. said...

malayorath pani thanne tharam.

മാണിക്യം said...

ചില കാലാവസ്ഥയില്‍ പകരുന്ന പനി സര്‍വ്വ സാധാരണം ..
ഇത് പകരുന്നതു തടയാന്‍ എല്ലവരും തന്നെ മുങ്കരുതലുകള്‍ എടുക്കണം.
വീടിനു ചുറ്റും ശുചിയാക്കി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക വഴിയോരത്തു നിന്ന് ഭക്ഷണം വാങ്ങി കഴിക്കാതിരിക്കുക,
കഴിയുന്നതും അന്നന്ന് പകം ചെയ്യുന്നതും ചൂടുള്ളതും ആയ ഭക്ഷണം മാത്രം കഴിക്കുക.
പനിയുള്ളവരുമായി സംസര്‍ഗം കഴിയുന്നതും ഒഴിവാക്കുക.

പിന്നെ പനി വന്നാല്‍ ധാരാളം വെള്ളം കുടിക്കുക, കഞ്ഞി, ഓട്ട്‌സ്, സൂപ്പ്,കഞ്ഞിവെള്ളം തുടങ്ങി ദ്രാവക രൂപത്തിലുള്ള ഭക്ഷണക്രമത്തില്‍ പനി വിടും വരെ കഴിയുക..
പാതി തമാശയാനെങ്കിലും ഇതില്‍ കുറെ ഗുരുതരമായ സത്യങ്ങളും ഉണ്ടെന്നതിനാലണെന്റെ പ്രതികരണം ഈ വിധം...:)

mini//മിനി said...

പനിയില്‍ കുളിച്ചാലും അടുത്ത മഴക്കാലമാവുമ്പോഴേക്കും മലയാളികള്‍ എല്ലാം മറക്കും. മലിനീകരണം തന്നെയല്ലെ കാരണം. എല്ലാ രോഗത്തിനും പരീക്ഷണ വസ്തുവായി മാറാനാണ് നമ്മുടെ വിധി.

MyDreams said...

panik ethire oru kerala yaathra nadathiyallo at lest oru harthal engilum venamm

vavvakkavu said...

പനി റിപ്പോര്ട്ടിംഗ് നന്നായി

K.P.S.(കെ.പി.സുകുമാരന്‍) said...

ആദര്‍ശ്, നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്തിട്ടാണെങ്കിലും സംഗതി ഉള്ളത് പോലെ വിവരിച്ചിരിക്കുന്നു. മുന്‍പൊക്കെ പനികളുടെ വിവിധപേരുകള്‍ പത്രത്തിലൂടെ വായിച്ചറിയുന്നവരായിരുന്നു ഞങ്ങള്‍ കണ്ണൂരുകാര്‍. ഇന്നിപ്പോ എല്ലാ പനികളുടെയും കേന്ദ്രമായിരിക്കുന്നു കണ്ണൂരടക്കമുള്ള മലബാര്‍ മേഖല. കൊതുക് തന്നെയാണു ഇതില്‍ വില്ലന്‍.പക്ഷെ കൊതുകിനെ നശിപ്പിക്കാന്‍ സര്‍ക്കാരിനോ,പഞ്ചായത്തുകള്‍ക്കോ,സന്നദ്ധസംഘടനകള്‍ക്കോ,വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കോ ക്രിയാത്മകമായ എന്തെങ്കിലും പരിപാടി ഉള്ളതായി കാണുന്നില്ല. ഇപ്പറഞ്ഞ എല്ലാവരും സംയുക്തമായി നേരിട്ടാലെ ഈ വിപത്ത് തടയാന്‍ കഴിയൂ.

പക്ഷെ ശ്രീമതിമന്ത്രിയുടെ പ്രസ്ഥാവനയില്‍ കേരളീയസ്വഭാവം ശരിക്കും പുറത്ത് വരുന്നുണ്ട്. പനി ബാധിച്ചവര്‍ സംഘടിച്ചു സമരത്തിനു വരികയല്ല വേണ്ടത് കൊതുകിനെ കൊല്ലുകയാണു എന്ന് പറഞ്ഞ മന്ത്രി, ഒരു ബലത്തിനു വേണ്ടി ഇത്രയും കൂടി പറഞ്ഞു വെച്ചു: പനി ബാധിച്ചു നടക്കാന്‍ കഴിയാത്തവരെ സമരനേതാക്കള്‍ നടത്തിച്ച് സമരിപ്പിച്ചതായി പരാതി കിട്ടിയിട്ടുണ്ട്.

അപ്പോള്‍ പറഞ്ഞ പോലെ “ജയ് ജയ് പനി”

ആദര്‍ശ്║Adarsh said...

@അബ്കാരി,
നാട്ടിലേക്ക് ഉടനെയൊന്നും വരണ്ട കെട്ടോ..സ്ഥിതി ഭീകരമാണ്.

@ബിനോയ്,
പനി വന്ന് അവശരായ രോഗികള്‍ക്ക്‌ സ്വകാര്യ ആശുപത്രികളില്‍(എല്ലാവര്ക്കും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാന്‍ പറ്റില്ലല്ലോ ) ഒരു ദിവസം ഏകദേശം 250-300 രൂപ മരുന്നിനു തന്നെ വേണം(സത്യം പറഞ്ഞാല്‍ അതൊന്നും പനിക്കുള്ള മരുന്നല്ല താനും).ഒരാഴ്ച്ച കിടന്ന്,പുറത്തിറങ്ങുമ്പോഴേക്കും മറ്റു ബില്ലും ചെലവും ഒക്കെ കൂടി കുറഞ്ഞത് 2500-3000 രൂപ ...ഒരു മാസത്തോളം ജോലിക്കും പോകാന്‍ കഴിയുകയുമില്ല ,തുടര്‍ ചികിത്സക്ക് പണം കണ്ടെത്തുകയും വേണം!പാവപ്പെട്ടവന് വറുതിയും,"പനി സീസണ്‍" മുതലാക്കുന്നവര്‍ക്ക് കൊയ്ത്തുകാലവും!

@പിരിക്കുട്ടി,
തമാശയൊന്നും അല്ല ,ഓഗസ്റ്റ്‌ 9 നോ അതോ 10 നോ എന്ന് അറിയില്ല ,കോഴിക്കോട്‌ ടൌണ്‍ ഹാളില്‍ 'പനി മഹോത്സവം 'നടക്കും .പങ്കെടുക്കുക ,വിജയിപ്പിക്കുക !:)

@അപര്ണ,
നാട്ടുകാരീ ...പനിയും ചിനിയും ഒന്നും വന്നില്ലേ?:)

@ലീല എം ചന്ദ്രന്..
ടീച്ചറെ ,ഇപ്പോള്‍ പനിയാണ് താരം ...നാളെ എന്താണാവോ?

@മാണിക്യം,
ചേച്ചി ,ഇത് പനി വേറയാ..കഞ്ഞി, ഓട്ട്‌സ്, സൂപ്പ്,കഞ്ഞിവെള്ളം...ഇവരെയൊന്നും ഏഴ്അയലത്തു അടുപ്പിക്കില്ല .

@mini//മിനി,
ടീച്ചറെ ,ഇതോടെ ഒരു പാഠം പഠിക്കുമെന്ന് തോന്നുന്നു..

@MyDreams,
യാത്ര നടത്താനോ ?നീര് വെച്ച കാല് കൊണ്ടോ?ഹര്‍ത്താല്‍ നല്ലൊരു ഓപ്ഷന്‍ ആണ് .കൊതുകിന്റെ കോലം കത്തിക്കാം ...:)

@vavvakkavu ,
റിപ്പോര്‍ട്ടിംഗ് ഒന്നുമല്ല ..അനുഭവങ്ങള്‍ ..പാളിച്ചകള്‍..

@K.P.S.(കെ.പി.സുകുമാരന്) ,
മാഷെ ,ഒരു ആറു മാസം മുമ്പ്‌ 'നിങ്ങള്‍ മലിന ജലം പറമ്പിലേക്ക് ഒഴുക്കുകയാണോ?ടാങ്ക് ഉണ്ടോ?ചപ്പു ചവറുകള്‍ കത്തിക്കുകയാണോ?'എന്നൊക്കെ ചോദിച്ചു ചില അധികൃതര്‍ വീടുകളില്‍ കയറിയിറങ്ങിയിരുന്നു.
എന്നാല്‍ മലിനീകരണം നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.അവസാനം നാട് മുഴുവന്‍ പനിച്ചു കഴിഞ്ഞ് ,'മേയ്‌ മാസം മുതല്‍ ശുചീകരണയഞ്ജം തുടങ്ങി 'എന്ന ബഹുവര്‍ണ്ണ നോട്ടീസുമായി ഈ ആഗസ്റ്റില്‍ ആരെയൊക്കെയോ ബോധിപ്പിക്കാന്‍ ,വീണ്ടും ഇറങ്ങിയിട്ടുണ്ട്, അധികൃതര്‍ ..

പനിയുടെ ഇരകള്‍ ആയതുകൊണ്ടാണോ എന്നറിയില്ല , വെള്ളരിക്കാപ്പട്ടണത്തില്‍ എത്തിയവരില്‍ മിക്കവരും കോലത്തു നാട്ടുകാരാണ് .മറ്റുള്ളവര്‍ പനിയെ പേടിച്ചു വരാതിരുന്നതായിരിക്കും.
പ്രതികരണങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി..വീണ്ടും വരണം ..ജയ് ..ജയ്‌ ..പനി !

MANIKANDAN [ മണികണ്ഠന്‍‌ ] said...

ആദർശ് വളരെ മനോഹരമായി നർമ്മം ചാലിച്ച് എഴുതിയിരിക്കുന്നു. പനി പലതരത്തിലും രൂപത്തിലും തന്നെ. പനി ബാധിച്ചവർ അനുഭവിക്കുന്ന മാസങ്ങൾ നീണ്ടുനിൽക്കുന്ന കഷ്ടതകൾ കാണുമ്പോൾ പനിവരാത്തവർ എത്ത ഭാഗ്യവാന്മാർ എന്നു ചിന്തിച്ചുപോവുന്നു.

Cartoonist said...

പനിബാധിതരുടെ പടങ്ങള്‍ മാത്രം രസിപ്പിച്ചു.
എഴുതിയ്യത് സത്യമായതുകൊണ്ട് ചിരി വന്നില്ല.

ശ്രീ said...

ഇപ്പോള്‍ ഇങ്ങനെ ഓരോരോ പുതിയ പനികള്‍/ അസുഖങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുകയല്ലേ...

smitha adharsh said...

ഹ്മം..അപ്പൊ,നാട്ടില്‍ വന്നു പോരുമ്പോ പണി ഷുവര്‍ ആണ് ല്ലേ?
ടി.വി.യില്‍ ഒക്കെ കാണുമ്പോള്‍ പേടിയാണ്..
ഇവിടെ ഖത്തര്‍ലും ഞങ്ങളെ കൊണ്ട് ആവുന്നപോലെ പനിക്കുന്നുണ്ട്.അതുകൊണ്ട്,പുറത്തു നിന്ന് വെട്ടിവിഴുങ്ങുന്നത് നിര്‍ത്തി.

അനുരൂപ് said...

രാഷ്ട്രീയക്കാരോടൊന്നും പറാഞ്ഞിട്ടു കാര്യമില്ലെന്ന് തോനുന്നു..
കൊതുകിന്‌ കൈക്കൂലി കൊടുക്കാം...

നല്ല പോസ്റ്റ്, സമഗ്രമായ വിവരണം തന്നെ...

ആദര്‍ശ്║Adarsh said...

@MANIKANDAN [ മണികണ്ഠന്‍‌ ],
സത്യം പറഞ്ഞാല്‍ നര്‍മ്മമായി എഴുതിയതല്ല ,സജ്ജീവേട്ടന്‍ പറഞ്ഞ പോലെ സത്യങ്ങള്‍ മാത്രം.

@Cartoonist ,
സജ്ജീവേട്ടാ ,ശരിയാണ് ..ഈ പനി കാരണം പലരും ചിരിച്ചിട്ട് മാസങ്ങളായി.ഒരാളുടെ അനുഭവം പറയാം .കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന കണ്ണൂര്കാരന് അര്‍ദ്ധരാത്രി ,നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ ഫോണ്‍ :"അച്ഛാ,അമ്മ ചോര തുപ്പുന്നു ...മൂക്കുന്നും ചോര വെരുന്നുണ്ട്."അമ്മയും മകളും വീട്ടില്‍ ഒറ്റയ്ക്കാണ് .അടുത്തൊന്നും അയല്‍വാസികളും ഇല്ല .പേടിച്ചു വിറച്ച മകള്‍ മൊബൈലില്‍ അച്ഛനെ വിളിച്ചതാണ്.അതിലേറെ പേടിച്ച അച്ഛന്‍ രായ്ക്കു രാമാനം വീട്ടിലേക്കു പാഞ്ഞു .വാസ്തവത്തില്‍ അമ്മയ്ക്ക് പനിയുടെ ഭാഗമായ രക്തം ചര്‍ദ്ദിക്കലായിരുന്നു.

@ശ്രീ ,
ഇതിനെക്കാള്‍ വലിയ മലിനീകരണവും ,കൊതുകുകളും മുമ്പ് ഉണ്ടായിട്ടുണ്ട് .അന്നൊന്നും ഇല്ലാത്ത ,പല അസുഖങ്ങളും ഇപ്പോള്‍ എങ്ങനെ വരുന്നു എന്നാണ് എല്ലാവരുടെയും സംശയം .

@smitha adharsh,
പനിയുടെ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കില്‍ ചികിത്സയൊക്കെ നടത്തി ,ഉഷാറായി നാട്ടിലേക്കു വന്നാല്‍ മതി.

@അനുരൂപ്
കൈക്കൂലിയോ ?കൊതുകിനോ? ഇവിടെ രക്തം പോലുമില്ല കൊടുക്കാന്‍ .. നമ്മുടെ ആരോഗ്യം ,നമ്മള്‍ തന്നെ നോക്കണം.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.

അനിൽ@ബ്ലൊഗ് said...

ആദര്‍ശേ,
ഈ പൊസ്റ്റ് ഇപ്പോഴാ കണ്ടത്.
നര്‍മ്മത്തില്‍ ചേര്‍ത്താണെങ്കിലും നാട്ടിലെ കാഴ്ചകള്‍ ശരിക്കും വരച്ചു വച്ചിരിക്കുന്നു. ചിത്രങ്ങളും പതിവുപോലെ നന്നായിട്ടുണ്ട്.
എന്തായാലും തൊഴിലുറപ്പുകാര്‍ കാണണ്ടാ ഈ പോസ്റ്റ്.
:)

സതീശ് മാക്കോത്ത്| sathees makkoth said...

പനിയുടെ കാര്യങ്ങൾ പറഞ്ഞ് കൊതിപ്പിച്ച് കളഞ്ഞല്ലോ.
(പൊടിയരിക്കഞ്ഞീം,ഉപ്പിലിട്ട മാങ്ങേം...)ഓ...കുളിരു കോരുണു.പനീടെ ആണോ ആവോ?

Sureshkumar Punjhayil said...

Pani mahothsavam...!

Manoharam, Ashamsakal...!!!

അരുണ്‍ കായംകുളം said...

എവിടെ നോക്കിയാലും പനി പോസ്റ്റ്:)
ഇത് നല്ല വ്യത്യസ്തമായിരുന്നേ

ആദര്‍ശ്║Adarsh said...

@ അനിൽ@ബ്ലൊഗ്,
തൊഴിലുറപ്പ്കാരെ കണ്ടാ നാട്ടുകാര് വെറുതെ വിടില്ല ! ഉള്ള കമ്യൂണിസ്റ്റ്‌ പച്ച മൊത്തം വെട്ടി നശിപ്പിച്ചത് അവരാണ്.:)

@ സതീശ് മാക്കോത്ത്| sathees makkoth ,
പനിയും നോസ്ടാള്‍ജിയ ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.ഓര്‍മ്മയുണ്ടോ ആ സുഖമുള്ള പനി?

@ Sureshkumar Punjhayil ,
നന്ദി...

@ അരുണ്‍ കായംകുളം ,
എവിടെ നോക്കിയാലും പനിച്ചു കിടക്കുന്നവര്‍ മാത്രമല്ലെ? :) ഓണം ഇങ്ങു വന്നു ..ഇനിയും പനിയുടെ അസ്കിതകള്‍ മാറിയിട്ടില്ല.

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി ....