പിരിക്കുട്ടിയാ ചോദിച്ചത് ,ഓണം കഴിഞ്ഞിട്ടും പൂവിടുന്നത് ഏത് സ്ഥലത്താ എന്ന് ...അപ്പൊ കരുതി എനിക്കറിയാവുന്ന കാര്യം പിരിക്കുട്ടിക്ക് പറഞ്ഞു കൊടുക്കാമെന്ന്....ഇതാ പിരിക്കുട്ടീ കണ്ടോളൂ ....ഓണം കഴിഞ്ഞിട്ടും ഇട്ട പൂക്കളം ...
എന്റെ നാട്ടില്‍ അതായത് കണ്ണൂരില്‍, ചില ഭാഗങ്ങളില്‍ തിരുവോണം കഴിഞ്ഞാലും പൂവിടും ..പക്ഷേ പൂക്കളുടെ കൂടെ 'ശീവോതി ' എന്ന ചെടിയും പറിച്ചിട്ട് ഇടണം .പൂക്കള്‍ കിട്ടിയില്ലെങ്കിലും ശീവോതി നിര്‍ബന്ധമാണ് .. തിരുവോണ ദിവസം പുലര്‍ച്ചെ ,പൂജാ മുറിയില്‍ വിളക്കുവെച്ച് അരിമാവ് കൊണ്ട് കളം വരച്ച് ശീവോതി കളത്തിലിടും .പിന്നീട് മകം വരെ പതിനാറു ദിവസം മുറ്റത്ത് ശീവോതി കൊണ്ട് പൂക്കളം തീര്‍ക്കണം .
ദാ....ഇതാണ് ശീവോതി എന്ന ചെടി ..മുറ്റത്തും പറമ്പിലും ഒക്കെ ഈ ചെടി കാണും.. ഇതിന്റെ ബോട്ടാണിക്കല്‍ പേരൊന്നും എനിക്കറിയില്ല. ശ്രീ ഭഗവതിയുടെ അതായത് മഹാലക്ഷ്മിയുടെ നാളാണ് മകം ,എന്നാണ് പറയുന്നത്.ഭഗവതിയുടെ പ്രീതിക്കായിട്ടാണ് മകം വരെ ശീവോതിക്കളം തീര്‍ക്കുന്നത് ."ശ്രീ ഭഗവതി "എന്ന പേരില്‍ നിന്നാണ് 'ശീവോതി 'യുണ്ടായത്..ചിലര്‍ ഈ ചെടിയെ 'ശീവോതി കൈത്ത് 'എന്നും 'ചീവോതി' എന്നും വിളിക്കാറുണ്ട്. മകം നാളിനു മുമ്പേ വീടും പരിസരവും ..വാതിലും പടിയും എല്ലാം കഴുകി വൃത്തിയാക്കി ,ഭസ്മം പൂശും ...
മകത്തിനു രാവിലെ അരിമാവുകൊണ്ട് വാതിലുകളിലും കട്ടിലയിലും കൈയുടെ പാട് വരക്കും..തറയിലൊക്കെ കാല്പ്പാടും ..ഭഗവതി വീട്ടില്‍ കയറി എന്ന് കാണിക്കാനാണ് ഇങ്ങനെ ,വീടിന്റെ എല്ലാ ഭാഗത്തും ചെയ്യുന്നത്.ഉച്ചയ്ക്ക് അരിയും തേങ്ങയും പഴവും എല്ലാം ചേര്‍ത്ത് മകക്കഞ്ഞി ഉണ്ടാക്കും..ഭഗവതിക്ക് നിവേദിച്ച ശേഷം ,എല്ലാവര്ക്കും കഞ്ഞി കുടിക്കാം..ഇത്രെയൊക്കെ എനിക്ക് അറിയൂ..
കേരളത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ,മലബാറിലും തന്നെ ,കര്‍ക്കിടകത്തിനു മുമ്പും ശേഷവും 'ചേട്ട പുറത്ത് ശീവോതി അകത്ത് ' എന്ന് പറഞ്ഞ് സമാനമായ ആചാരം ഉണ്ട്.പക്ഷെ ചിങ്ങത്തിലും കന്നിയിലും ആയിട്ടാണ് 'ശീവോതിക്കളം 'തീര്‍ക്കുന്നത് . പണ്ടൊക്കെ ചിങ്ങം ഒന്ന് തൊട്ട് മുറ്റത്ത് പൂക്കളം തീര്‍ക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു.ഇന്ന് അത്തം തൊട്ട് തിരുവോണം വരെ പോലും
നേരാംവണ്ണം പൂക്കളം തീര്‍ക്കാത്തവരാണ് അധികവും ഉള്ളത് .എന്നിട്ടുവേണ്ടേ മകം വരെ വീണ്ടും പൂവിടാന്‍?
18 comments:
പിരിക്കുട്ടി..ഇനി എന്നെ കളിയാക്കണ്ട കേട്ടോ ..ഓണം കഴിഞ്ഞും പൂവിടും എന്ന് മനസ്സിലായല്ലോ?
sharitto aadarsh....
kollam seevothikkalam....
kaliyakkilla ariyatha karyam chodhichallathalle?
എനിക്കിതൊരു പുതിയ ഒരു അറിവാണു ആദര്‍ശേ.... ഇയാളു വിവരിച്ച പലകാര്യങ്ങളും ഞാന്‍ TV യില്‍ മാത്രമാണു കണ്ടിട്ടുള്ളത്ത്...മൂന്ന് വര്‍ഷം മുന്നെ ഞാന്‍ കണ്ണുര്‍ വന്നിട്ടുണ്ടായിരുന്നു... നിങ്ങളുടെ നാട് എനിക്കൊത്തിരി ഇഷ്ടമായി...പാടവും..ചുട്ടും പടികളുള്ള കുളങ്ങളും ......ഒരു പുതിയ അനുഭവം ആയിരുന്നു...
:D
ശീവോതിപ്പൂക്കളം ..ഇങ്ങനെയൊരു സംഭവത്തെപറ്റി കേട്ടിട്ടുപോലുമില്ലായിരുന്നു.
നന്ദി ആദര്‍ശ്.
ശീവോതി വിശേഷം പുതിയ അറിവായിരുന്നു. നന്ദി.
ശീവോതിപ്പൂക്കളം അതും കണ്ണൂര്‍ സ്പെഷ്യല്‍ കണ്ടപ്പോള്‍, പത്തനംതിട്ട ജില്ലയില്‍, തിരുവല്ലാ താലൂക്കില്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തില്‍, പൊടിയാടിയില്‍ താമസിക്കുന്ന ഈ ഉള്ളവന് പിരിക്കുട്ടിയെ പോലെ അത്ഭുതം കൂറി. ഞാന്‍ അറിയാതെ ചിന്തിച്ചു പോയി...റീത്ത്... അതിനും ഇതേ ഛായാ. പിന്നെ കണ്ണൂരും....ഞാന്‍ കരുതി പോയി മച്ചാ..ഇനി കണ്ണൂര്‍ റീത്ത് കണ്ടാലും ഞാന്‍ കരുതും ഇതല്ലെ ശീവോതിപ്പൂക്കളം..
ഇതിനെ പരിചയപ്പെടുത്തിയതിനു പൊടിയാടിക്കാരന്റെ നന്ദി.
സസ്നേഹം,
പഴമ്പുരാണംസ്
എഴുത്തിന് കുറച്ച് കൂടെ അടുക്കും ചിട്ടയും വരാനുണ്ടെങ്കിലും ഓര്‍മകളുടെ സുരഭിലതകളാല് സമൃദ്ധമായിരൂന്നു ഈ പോസ്റ്റ്.
നവരാത്രി, പുസ്തകം പൂജയ്ക്ക് വയ്ക്കല്‍ എന്നിവയെക്കുറിച്ചൊക്കെ ഒരുപാട് സ്മരണകള്‍ ഉണ്ട് എന്നുള്ളില്‍.
അയ്യങ്കോവ് ശാസ്താവിന്റെ അമ്പലത്തില്‍ എത്രയെത്ര വിജയദശമി നാളുകള്‍.
അടുത്ത നവരാതിര്യ്ക്കെങ്കിലും എന്റെ മനസ്സിലുള്ള അനുഭവങ്ങള്‍ ആറ്റിക്കുറുക്കി ഒരു പോസ്റ്റാക്കണം എന്ന് ഇപ്പോ ആഗ്രഹിയ്ക്കുന്നു.
പോസ്റ്റില്‍ അറ്റാച്ച് ചെയ്തിരിയ്ക്കുന്ന മൂന്ന് സ്കെച്ചുകള്‍ ആകര്‍ഷകമാണ്. സ്വയം വരച്ചതാണോ..?
നവരാത്രി ഓര്‍മകളെക്കുറിച്ചുള്ള ഈ പോസ്റ്റ് ഇഷ്ടമായി.
ആശംസകള്‍.
:-)
ഉപാസന
ഓഫ് : ബ്ലോഗ് ഹെഡര്‍ ആയി വെച്ചിരിയ്ക്കുന്ന ഫോട്ടോ ത്രില്ലിങ് ആണ്. തെയ്യം..!
ഇതു എനിക്കും പുതിയൊരു അറിവായിരുന്നു കേട്ടോ...
പിരീ ,പ്രത്യേക നന്ദി ..പിരി കാരണം ഒരു ബ്ലോഗ് തുടങ്ങാന്‍ പറ്റി.
ടിന്റു :ഇനിയും കണ്ണൂരിലൊക്കെ വരിക .പോസ്റ്റ് വായിച്ചതിനു നന്ദി .
സതീഷ് ,നിരക്ഷരന് :കോലത്തു നാട്ടിലേക്ക് വീണ്ടു വരണം ..നന്ദി
പഴമ്പുരാണംസ്:റീത്തോ?മിണ്ടിപ്പോകരുത്..ഓണത്തിനിടക്ക് റീത്ത് കച്ചവടമോ?...നന്ദി ,അച്ചായാ ...കളം കണ്ടതിന്...
ഉപാസന :നവരാത്രി പോസ്റ്റ് വായിച്ചതിനു നന്ദി..കുറച്ച് വരക്കും എന്നല്ലാതെ ജീവിതത്തില്‍ ഇന്നേ വരെ ഒരു കഥയോ കവിതയോ എന്തിന് ഡയറി പോലും എഴുതിയിട്ടില്ല .ഇതു തന്നെ നേരിട്ടു ടൈപ്പ് ചെയ്തതാണ് .അവിചാരിതമായി ബൂലോകം കണ്ടപ്പോള്‍ ഒന്നു എഴുതണമെന്നു തോന്നി ...അത്രമാത്രം .. ഇനിയും ഇങ്ങോട്ടൊക്കെ വരണം ..അഭിപ്രായങ്ങള്‍ പറയണം .സ്കെച്ച് ..ഞാന്‍ തന്നെയാണ് വരച്ചത്.ഹെഡര്‍ ...അതും എന്റെ വേല തന്നെ..
സ്മിത ചേച്ചി :കോലത്തുനാട്ടില്‍ വന്നതിനു നന്ദി ...
Ithoru puthiya arivayi.. Thanks for sharing it. best wishes...!!!
ചേദിപ്പൂ ..ചേദിപ്പൂ ..ചെറുപ്പത്തിലേ അറിയാം. ഞാൻ വിചാരിച്ചത് ഈ ചേദിക്കെല്ലം ഉള്ള ആ ചെടിക്കാണ് അങ്ങനെ പറയുന്നതെന്നാണ്.
ചായിപ്പ് കലക്കി ആദർശ്ശേ..
വിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി ...
copying a comment with my signature also
ശീവോതിപ്പൂക്കളം ..ഇങ്ങനെയൊരു സംഭവത്തെപറ്റി കേട്ടിട്ടുപോലുമില്ലായിരുന്നു.
നന്ദി ആദര്‍ശ്.
അപ്പോ ഈ പുല്ലിണ്റ്റെ പേര് ശീവോത്തി എന്നാണല്ലേ....പുതിയ അറിവ് തന്നതിന് നന്ദി.
O.T :ചായ്പ്പില് പോയിരുന്നു.കമണ്റ്റ് സെറ്റിംഗ്സ് New Window എന്ന് ആക്കുക.ഈ ബ്ളോഗിണ്റ്റ്വ് പോലെ.ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ നിന്ന് ചായ്പ്പില് കമണ്റ്റ് ഇടാന്‍ പറ്റുന്നില്ല.ഈ സെറ്റിംഗ്സ് ഉള്ള ഒരു ബ്ളോഗിലും സാധിക്കുന്നില്ല. എന്നെപ്പോലെ മറ്റാരെങ്കിലും ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടോ എന്നറിയില്ല(വീട്ടിലെ സിസ്റ്റത്തില്‍ നിന്ന് ഏത് ബ്ളോഗിലും കമണ്റ്റ് ഇടാന്‍ പറ്റുന്നുമുണ്ട്)
Oh...Sorry...Not this settings....I could comment in this one.But in some others couldnot(Eg: Potta Slaet's blog)
@Sureshkumar Punjhayil,
നന്ദി...
@ ശ്രീലാല്‍ ,
ചീവോതിക്കൈത്ത്..ചീയോതി,ചേദിപ്പൂ എന്നൊക്കെ പറയാറുണ്ട്..
നന്ദി..ചായിപ്പില്‍ കയറിയതിന്.
@ മാണിക്യം,
@ ഇന്‍ഡ്യാഹെറിറ്റേജ്:,
രണ്ടു പേര്‍ക്കും നന്ദി..ചയിപ്പിലൂടെ ഇവിടെ വന്നതിന്.
@ Areekkodan | അരീക്കോടന്‍,
മഷേ ,കമന്റ് സെറ്റിംഗ് മാറ്റിയിട്ടുണ്ട്.
ഇവിടം വരെ വന്നതിന് നന്ദി.
നന്ദി, ഇതൊക്കെ പറഞ്ഞു തന്നതിന് .ഇതേ പോസ്റ്റ് FB yil sree kundaavu മുച്ചിലോട്ട് ഭഗവതിയുടെ പേജ് ഇലും കണ്ട്
ശീവോതി പൂക്കളം വിവരണം മനോഹരം -ഞാനം ശീപോതി പൂക്കളം ഇടാറുങ്ങായിരുന്നെങ്കിലും ആദർശൻ്റെ വിവരണം വായിച്ചപ്പോളാണ് കാര്യങ്ങൾ മനസ്സിലായത് . ഓണപൂക്കളത്തിൻ്റെ ഉടർച്ചയാണ് ചീയോതി പൂക്കളം . ഹൈന്ദവ ഗൃഹങ്ങളിൽ ചീയോതി പൂക്കളം ഇടാറുണ്ട്. അത് ചായിപ്പ്
വാസ്തുവുമായി ബന്ധപ്പെട്ടതാണ്. അതന്വേഷിച്ച് Post ഇടണേ
Post a Comment