Showing posts with label വെള്ളരിക്കാപ്പട്ടണം. Show all posts
Showing posts with label വെള്ളരിക്കാപ്പട്ടണം. Show all posts

Monday, October 12, 2009

എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?

എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം?പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണത്.ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ആ ചോദ്യത്തിന് കൂടുതല്‍ പ്രസക്തിയേറുന്നു.  'എണ്ണിച്ചുട്ട  അപ്പം പോലെ' കിട്ടുന്ന ശമ്പളം തികയാതെ വരുമ്പോള്‍ പലരും പുതുവഴികള്‍  തേടുന്നു..സാമ്പത്തിക മാന്ദ്യം അരങ്ങു തകര്‍ക്കുമ്പോള്‍  കുറുക്കുവഴികളിലൂടെ  പണക്കാരായവരെയും വഴിയില്‍ കാലിടറി വീണ് പാപ്പാരായവരെയും ഇന്ന് നാട്ടിന്‍പുറങ്ങളില്‍ ധാരാളം കാണാം.സുഗുണന്‍ മാഷും അത്തരത്തില്‍ ഒരാളാണ്.വളരെപ്പെട്ടന്ന് കോടീശ്വരനായ സുഗുണന്‍ മാഷിന്റെ കഥയാണ് 'പണം വാരാനുള്ള അവസരങ്ങള്‍' എന്ന പോസ്റ്റായത്.


നിങ്ങള്‍ക്കും പണക്കാരനാകണ്ടേ? സുഗുണന്‍ മാഷിന്റെ അനുഭവകഥ ഇവിടെ വായിക്കാം.




Friday, September 18, 2009

ഇന്ന് നവരാത്രി ആരംഭം,ചില ഓര്‍മ്മകള്‍...

സരസ്വതീ കടാക്ഷത്തിനായി കുരുന്നുകള്‍ ഇന്ന് മുതല്‍ പത്തു ദിവസം നവരാത്രി വ്രതത്തില്‍..
ക്ഷേത്രങ്ങളും കോവിലുകളും നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.തെക്കന്‍ കേരളത്തില്‍ ബൊമ്മക്കൊലുവും മറ്റും ഒരുക്കി നവരാത്രിയെ വരവേല്‍ക്കുമ്പോള്‍ ഇങ്ങ് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കോലത്തുനാട്ടില്‍ 'രണ്ടാം ദസറ' എന്നറിയപ്പെടുന്ന പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ഗംഭീര ആഘോഷങ്ങളാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ,ദീപാലങ്കാരവും, സംഗീതാര്‍ച്ചനയും.. ഇനി ഒമ്പത് രാത്രികള്‍ ഉത്സവമയം. നഗരത്തില്‍ തിക്കും തിരക്കും...ഒപ്പം ചന്ദനത്തിരിയുടെ മണവും...


എല്ലാ ആഘോഷങ്ങളിലും എന്ന പോലെ നവരാത്രിയും കുട്ടികളുടെ ഉത്സവം തന്നെ..ഒരു പക്ഷേ ഓണത്തേക്കാളും ഏറെ ഇഷ്ടപ്പെട്ടിരുന്നത് നവരാത്രിയായിരുന്നു.ബാല്യത്തിലെ ആ നവരാത്രിയും,'രണ്ടാം ദസറ'ക്കാഴ്ച്ചകളും...ഇവിടെ..

എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍..!

Sunday, September 13, 2009

"ഓര്‍മ്മകള്‍ മേയുന്ന ഇടങ്ങള്‍ "

ചേരന്റെ 'ഓട്ടോഗ്രാഫ്' കണ്ടതു മുതലുള്ള ഒരു ആഗ്രഹമായിരുന്നു,കുട്ടിക്കാലത്ത്‌ നടന്ന വഴികളിലൂടെ വീണ്ടും ഒന്ന് നടക്കുക,പഴയ സ്കൂളില്‍ ഒന്ന് പോയി വരിക,പഴയ കൂട്ടുകാരെ കാണുക,ആ വഴികളുടെ,കാഴ്ചകളുടെ ചിത്രങ്ങള്‍ എടുക്കുക എന്നൊക്കെ.അങ്ങനെയാണ് ഹരിശ്രീ എഴുതി ,സ്ലേറ്റും സ്ലേറ്റ് പെന്‍സിലുമായി ആദ്യം ഇരുന്ന ഒന്നാം ക്ലാസ്സ്‌ തേടി പോയത്‌.
ആ യാത്രയില്‍ കണ്ടത്‌ പല കാഴ്ചകളായിരുന്നു. പലതും തീരെ പ്രതീക്ഷിക്കാത്തത്.മനസ്സിലുള്ള ഓര്‍മ്മകളല്ലാതെ ഇനി പുതിയ ഒരു ചിത്രവും എടുക്കണ്ട എന്ന് അതോടെ തീരുമാനിച്ചു.

'എന്ത്കൊണ്ട്‌ ഇങ്ങനെ ?'എന്ന് ചിന്തിച്ചു വിഷമിച്ചു വീട്ടില്‍ എത്തിയപ്പോള്‍,സ്വീകരണ മുറിയില്‍ കുറച്ചു വിരുന്നുകാര്‍.അക്കൂട്ടത്തില്‍ എല്‍.കെ ജിയിലും,ഒന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കൊച്ചു കുട്ടികളും.ചായയ്ക്കൊപ്പം ബിസ്കറ്റും, ചോക്ലറ്റും,പഴങ്ങളുമൊക്കെ മേശപ്പുറത്ത് വച്ചിട്ടുണ്ടെങ്കിലും,കുട്ടികള്‍ ഒന്നും എടുത്ത്‌ കഴിക്കാതെ പ്രാര്‍ത്ഥനയിലാണ്.എന്തൊക്കെയോ പിറു പിറുക്കുന്നു.ചൊല്ലുന്നു...!!!അവരുടെ അമ്മയോട് കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷണത്തിനു മുമ്പ്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് അവരുടെ സ്കൂളില്‍ പഠിപ്പിക്കുന്നുണ്ടത്രേ..മാത്രമല്ല ആ സ്കൂളില്‍ ഒറ്റ മതക്കാര്‍ മാത്രമേ പഠിക്കുന്നുള്ളൂ പോലും ..


"ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റങ്ങള്‍" എന്ന പോസ്റ്റ്‌ അങ്ങനെയാണ് ഉണ്ടാവുന്നത്.. ഒരു നൊസ്ടാല്‍ജിയന്‍ പൈങ്കിളിക്കഥ...
പഴയ ഒന്നാം ക്ലാസ്സും തേടി ,ആ വഴികളിലൂടെ ഒന്ന് നടക്കാം...
ദാ ഇതുവഴി പോകാം..